പറവൂർ ∙ മൈസൂരിൽ നടന്ന ദേശീയ കരാട്ടെ ചാംപ്യൻഷിപ്പിൽ അച്ഛനും മകനും സ്വർണം. കരാട്ടെ അധ്യാപകൻ വാണിയക്കാട് തുഷാരം വീട്ടിൽ മനോജ് മണിയനും മകൻ ചേതൻ കാർത്തിക്കുമാണ് കേരളത്തിനായി സ്വർണമെഡൽ നേടിയത്.
മാസ്റ്റേഴ്സ് വിഭാഗം കുമിഞ്ഞയിൽ ജേതാവായ മനോജ് കത്തയിൽ വെങ്കലവും കരസ്ഥമാക്കി.
8 വയസ്സുള്ള ആൺകുട്ടികളുടെ കത്ത വിഭാഗത്തിൽ സ്വർണം നേടിയ ചേതൻ കുമിഞ്ഞയിൽ വെങ്കലവും നേടി. പറവൂർ ഡോ.എൻ.ഇന്റർനാഷനൽ സ്കൂളിലെ 3–ാം ക്ലാസ് വിദ്യാർഥിയായ ചേതൻ പിതാവിന്റെ ശിക്ഷണത്തിലാണ് 5 വർഷമായി കരാട്ടെ അഭ്യസിക്കുന്നത്.
ശ്രീലങ്കയിൽ 16ന് തുടങ്ങുന്ന രാജ്യാന്തര ചാംപ്യൻഷിപ്പിൽ ഇരുവരും പങ്കെടുക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

