മെഡിക്കൽ ക്യാംപ്:
ഇടക്കുളം ∙ സെന്റ് തോമസ് ക്നാനായ കുരിശുപള്ളിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വടശേരിക്കര ശ്രീ അയ്യപ്പ ഹോസ്പിറ്റൽ ആൻഡ് റിസർച് ഫൗണ്ടേഷനുമായി ചേർന്ന് നാളെ 9.30ന് പള്ളി ഓഡിറ്റോറിയത്തിസ് സൗജന്യ മെഡിക്കൽ ക്യാംപ് നടക്കും. ജനറൽ മെഡിസിൻ, ജനറൽ സർജറി, അസ്ഥി, ത്വക്ക് രോഗങ്ങൾ, ഗൈനക്കോളജി, എന്നീ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാർ പങ്കെടുക്കും.
കൂടിക്കാഴ്ച 7 ന്
അടൂർ ∙ പിഎംശ്രീ അടൂർ കേന്ദ്രീയ വിദ്യാലയത്തിൽ 2025-26 അധ്യയന വർഷത്തിലെ പിജിടി ഹിന്ദി അധ്യാപക തസ്തികയിലേക്ക് താൽക്കാലിക അടിസ്ഥാനത്തിലുള്ള നിയമനത്തിനായി 7ന് രാവിലെ 9 മണിക്ക് സ്കൂളിൽ കൂടിക്കാഴ്ച നടത്തുന്നു.
എംഎ, ബിഎഡ് (ഹിന്ദി) യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും പ്രവർത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി കേന്ദ്രീയവിദ്യാലയത്തിൽ ഹാജരാകണം. വിശദവിവരത്തിന് സ്കൂൾ വെബ്സൈറ്റ് സന്ദർശിക്കുക.(https://adoor.kvs.ac.in)
വളർത്തുനായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്പ്
കുമ്പനാട് ∙ വൈസ്മെൻ ക്ലബ്– കോയിപ്രം പഞ്ചായത്തിന്റെ സഹകരണത്തോടെ ഇന്ന് വിവിധ സ്ഥലങ്ങളിൽ വളർത്തുനായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്പ് നടത്തും.
രാവിലെ 8.30ന് മുട്ടുമൺ, 9.ന് കുമ്പനാട് ഗ്രേസ് മൗണ്ട് സ്കൂളിന് സമീപം, 9.30ന് കവുങ്ങുംപ്രയാർ മാർത്തോമ്മാ പള്ളിക്ക് സമീപം, 10.15ന് വട്ടക്കോട്ടാൽ ഗവ. എൽപി സ്കൂളിന് സമീപം, 10.40ന് നെല്ലിമല കൊച്ചാലുമൂട് സ്റ്റാർ ക്ലബ്ബിനു സമീപം, 11.20ന് കടപ്ര പകൽവീട്, 12ന് കൂർത്തമല മട്ടയ്ക്കൽ കുടുംബ ഹാളിന് സമീപം, 12.40ന് പൂവത്തൂർ തപാൽ ഓഫിസ് പടി, 1.15ന് കുമ്പനാട് വൈസ്മെൻ ക്ലബ് എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിൽ നടക്കും.
9497883444.
വികസന സമിതി യോഗം ഇന്ന്
തിരുവല്ല ∙ താലൂക്ക് വികസന സമിതിയോഗം ഇന്നു 10.30നു താലൂക്ക് ഓഫിസിൽ നടക്കും.
അഭിമുഖം 6 ന്
എഴുമറ്റൂർ ∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഫിസിക്കൽ സയൻസ് താൽക്കാലിക ഒഴിവിലേക്ക് 6ന് 2ന് അഭിമുഖം നടക്കും.
ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണമെന്ന് പ്രഥമാധ്യാപിക അറിയിച്ച. 9446833962.
വൈദ്യുതി മുടക്കം
∙ അട്ടച്ചാക്കൽ, പത്തലുകുത്തി, പമ്പ് ഹൗസ്, ചെമ്മാനി, കൊന്നപ്പാറ, ചെങ്ങറമുക്ക്, തോട്ടുകര, പയ്യനാമൺ എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
അധ്യാപക ഒഴിവ്
ഓമല്ലൂർ∙ ഗവ.
എച്ച്എസ്എസിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്സ് ഗെസ്റ്റ് അധ്യാപക ഒഴിവുണ്ട്. 21ന് 10ന് ആണ് അഭിമുഖം.
സൗജന്യ തയ്യൽ പരിശീലനം
പത്തനംതിട്ട
∙ കലക്ടറേറ്റിന് സമീപത്തെ ജില്ലാ ലീഡ് ബാങ്കിന്റെ മുകളിൽ പ്രവർത്തിക്കുന്ന എസ്ബിഐ ഗ്രാമീണ സ്വയംതൊഴിൽ പരിശീലനകേന്ദ്രത്തിൽ സൗജന്യ തയ്യൽ പരിശീലനം തുടങ്ങുന്നു. പരിശീലന കാലാവധി 30 ദിവസം. 18നും 50 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശനം.
ഫോൺ: 0468 2992293
അപേക്ഷാ തീയതി നീട്ടി
പത്തനംതിട്ട ∙ പട്ടിക വർഗ വിദ്യാർഥികൾക്കുള്ള 2025-26 വർഷത്തെ പ്രീമെട്രിക്- പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനും ലാപ്ടോപ്പിനുമുള്ള അപേക്ഷ ‘ഇ ഗ്രാൻഡ് 3.0’ പോർട്ടൽ മുഖേന സമർപ്പിക്കാനുള്ള അവസാന തീയതി 15 വരെ നീട്ടി.
ഹിയറിങ് 9ന്
പത്തനംതിട്ട
∙ ഇന്ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്താൻ തീരുമാനിച്ചിരുന്ന നാഷനൽ ട്രസ്റ്റ് ഹിയറിങ് 9ന് കലക്ടറേറ്റ് പമ്പ കോൺഫറൻസ് ഹാളിലേക്ക് മാറ്റി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

