ശബരിമല∙ ഭക്തലക്ഷങ്ങൾ ദർശന പുണ്യം കൊതിക്കുന്ന മകരവിളക്കിന് 10 ദിവസം മാത്രം ബാക്കി നിൽക്കെ എല്ലാ വഴികളും സന്നിധാനത്തേക്കാണ്. മകരവിളക്കിനു നട
തുറന്ന ശേഷം ഇന്നലെ ഉച്ചവരെ 3.48 ലക്ഷം തീർഥാടകരാണ് ദർശനം നടത്തിയത്. കാനന പാതയിലും റോഡ് മാർഗവും സന്നിധാനത്തേക്ക് തീർഥാടകരുടെ പ്രവാഹമാണ്.മകരവിളക്കു തീർഥാടനത്തിനായി ഡിസംബർ 30ന് വൈകിട്ടാണ് ന ടതുറന്നത്.
അന്ന് 57,256 വ്യാഴാഴ്ച 75,267 പേരും വെള്ളിയാഴ്ച 98,425 പേരും മലകയറി എത്തി ദർശനം നടത്തി.
ഇന്നലെ ഉച്ചയ്ക്ക് ഒന്ന് വരെയുള്ള കണക്ക് അനുസരിച്ച് 54,559 പേർ ദർശനം നടത്തി. അതിൽ 5663 പേർ സ്പോട് ബുക്കിങ് പ്രയോജനപ്പെടുത്തി.
ദർശനത്തിനും പതിനെട്ടാംപടി കയറാനും പുലർച്ചെ തുടങ്ങിയ നീണ്ട നിര രാത്രിയും തുടരുകയാണ്.
ദർശനത്തിന് ഏറ്റവും വലിയ തിരക്ക് പുലർച്ചെ 3ന് നട തുറക്കുമ്പോഴാണ്.
പുലർച്ചെ 3 മുതൽ 5 വരെ 21,758 പേരാണ് മലകയറി എത്തിയത്. നെയ്യഭിഷേകം രാവിലെ 10.30 വരെ മാത്രമേയുള്ളു.
അതിനു ശേഷം വരുന്നവർ നെയ്യഭിഷേകത്തിനു പിറ്റേദിവസം വരെ കാത്തിരിക്കേണ്ട സ്ഥിതിയാണ്.
കഴിഞ്ഞ വർഷത്തേക്കാൾ ഇത്തവണ നെയ്യഭിഷേകത്തിനുള്ള അവസരം കുറഞ്ഞിട്ടുണ്ട്. കാനനപാതയിലൂടെ തിങ്ങി നിറഞ്ഞാണ് തീർഥാടകർ എത്തുന്നത്.
വനംവകുപ്പിന്റെ കണക്ക് അനുസരിച്ച് മുക്കുഴി, കരിമല വഴി ഇന്നലെ മാത്രം 18,114 തീർഥാടകർ എത്തി. പുല്ലുമേട് വഴി ഇന്നലെ 4383 പേരാണ് വന്നത്, …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

