പത്തനംതിട്ട ∙ കെഎസ്ആർടിസി ടെർമിനലിലെ എസി ഫാമിലി വെയ്റ്റിങ് റൂം 4ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും.
സ്മാർട് ഫോൺ കമ്പനി വിവോയുടെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് സ്റ്റേഷൻ മാസ്റ്റർ ഓഫിസിനു സമീപമാണ് നിർമാണം. 27 സീറ്റുകൾ ഉണ്ട്. മണിക്കൂറിന് 30 രൂപ.
കുഞ്ഞിനു മുലയൂട്ടാനുള്ള പ്രത്യേക സൗകര്യവുമുണ്ട്. ബസുകൾ വരുന്നതും പോകുന്നതും കാണാവുന്ന വിധത്തിലാണ് കസേര ക്രമീകരിച്ചിട്ടുള്ളത്.
പുതിയ ബസ് ടെർമിനലിന്റെ വരാന്തയിൽ യാത്രക്കാർക്ക് ബസ് കാത്തിരിക്കാൻ സൗകര്യം പരിമിതമാണ്. 10 പേർക്ക് ഇരിക്കാനുള്ള സൗകര്യമില്ല.
ഇതിനു പരിഹാരമായി ഉളനാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം കെഎസ്ആർടിസി ഡിപ്പോയ്ക്ക് പുതിയ കസേര വാങ്ങി നൽകും. മന്ത്രി വീണാ ജോർജ് ഇത് ഏറ്റുവാങ്ങും.
പട്ടാഴി വഴി തിരുവനന്തപുരം പുതിയ ഫാസ്റ്റ്
പത്തനംതിട്ട∙ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നു പട്ടാഴി വഴി പുതിയതായി ആരംഭിക്കുന്ന തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചർ ബസിന്റെ ഉദ്ഘാടനവും ചൊവ്വാഴ്ച മന്ത്രി വീണാ ജോർജ് നിർവഹിക്കും.
ചന്ദനപ്പള്ളി, കൊടുമൺ, ഏഴംകുളം, കടുവാത്തോട്, പട്ടാഴി, മൈലം, കൊട്ടാരക്കര , കിളിമാനൂർ, വെഞ്ഞാറമൂട്, പോത്തൻകോട്, ടെക്നോപാർക്, മെഡിക്കൽ കോളജ് വഴിയാണ് തിരുവനന്തപുരം എത്തുക. രാവിലെ 5.20ന് പുറപ്പെടുന്ന ബസ് 6.25ന് കൊട്ടാരക്കരയിലും 8.40ന് തിരുവനന്തപുരത്തും എത്തും.
തിരിച്ച് തിരുവനന്തപുരത്തു നിന്ന് 9.30ന് പുറപ്പെട്ട് കിളിമാനൂർ, പുനലൂർ, പത്തനാപുരം, പത്തനംതിട്ട, റാന്നി, എരുമേലി, മുണ്ടക്കയം, കുട്ടിക്കാനം, ഏലപ്പാറ വഴി വൈകിട്ട് 4.15ന് കട്ടപ്പന എത്തും. വൈകിട്ട് 5ന് കട്ടപ്പനയിൽ നിന്നു പുറപ്പെട്ട് മുണ്ടക്കയം, എരുമേലി, റാന്നി വഴി രാത്രി 8.15ന് പത്തനംതിട്ട
എത്തി സമാപിക്കുന്ന വിധത്തിലാണ് പുതിയ സർവീസ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

