പത്തിരിപ്പാല ∙ മണ്ണൂർ നഗരിപ്പുറത്ത് ആഴമുള്ള കിണറ്റിൽ വീണ വയോധികയെ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്നു രക്ഷപ്പെടുത്തി. നഗരിപ്പുറം നെടുങ്ങോട്ടുപറമ്പ് ദേവയാനി (76) ആണ് ആൾമറയില്ലാത്ത കിണറ്റിൽ വീണത്.
ഇന്നലെ വൈകിട്ട് 4ന് ആയിരുന്നു സംഭവം. വയോധികയുടെ വീടിനു സമീപത്തെ കിണറ്റിലാണ് അകപ്പെട്ടത്.
നിറയെ വെള്ളമുള്ള കിണറ്റിൽ വീണതറിഞ്ഞെത്തിയ നാട്ടുകാർ കിണറ്റിൽ ഇറങ്ങി രക്ഷപ്പെടുത്തുകയായിരുന്നു. പിന്നീട് കോങ്ങാട് നിന്നെത്തിയ അഗ്നിരക്ഷാസേന കിണറ്റിൽനിന്നു പുറത്തെത്തിച്ചു.
ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ടി.നജീബ്, ഡി.സജിത്, പി.വി ഷിബു, എസ്.ബൈജു, എം.ആസാദ്, ഹോം ഗാർഡ് സി.സജിത്ത്, സിവിൽ ഡിഫൻസ് കെ.വിജയൻ എന്നിവർ നേതൃത്വം നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

