കോഴിക്കോട്∙ കൂറ്റഞ്ചേരി ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞു. പരിഭ്രാന്തരായ ജനം ഓടുന്നതിനിടയിൽ വീണ് 7 പേർക്കു പരുക്കേറ്റു. ഇന്നലെ രാത്രി പത്തോടെയാണു സംഭവം.
ആഘോഷവരവു കഴിഞ്ഞ് ആനയെ തളയ്ക്കാൻ കൊണ്ടുപോകവേ പെട്ടെന്ന് ഉച്ചഭാഷിണി ശബ്ദം കേട്ടു ആന ചെറുതായി ഇടഞ്ഞു. അതോടെ ഗ്രൗണ്ടിലുണ്ടായിരുന്നവർ ഭയന്ന് ഓടി.ഓടുന്നതിനിടയിൽ തടഞ്ഞുവീണാണ് 7 പേർക്കു പരുക്കേറ്റത്.
ആരുടെയും പരുക്കു ഗുരുതരമല്ല. 4 പേരെ സ്വകാര്യ ആശുപത്രിയിലും 3 പേരെ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ആനയെ അപ്പോൾ തന്നെ ശാന്തമാക്കി തളച്ചു. പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ കെ.ഹരിപ്രസാദിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

