 
        കുഴൽമന്ദം ∙ കണ്ണാടി ഹൈസ്കൂൾ വിദ്യാർഥി പൊള്ളപ്പാടം ചരലംപറമ്പ് വീട്ടിൽ ജെ.അർജുന്റെ (14) മരണത്തിലെ ദുഃഖത്തിനു പിന്നാലെ വീണ്ടുമാെരു മരണവാർത്തയുടെ ഞെട്ടലിൽ പൊള്ളപ്പാടത്തുകാർ. അതും 16 ദിവസം തികയും മുൻപേ.
ഇന്നലെ രാവിലെ ഇന്ദിരയുടെ (56) കൊലപാതകം അറിഞ്ഞവർ വീട്ടിൽ എത്തിയപ്പോഴേക്കു പൊലീസും സ്ഥലത്തെത്തി.
വൈകിട്ടു മൂന്നരയോടെയാണ് ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനു കൊണ്ടുപോയത്. വൈകിട്ട് അഞ്ചരയോടെ മൃതദേഹം കൊണ്ടുവന്നപ്പോഴാണ് നാട്ടുകാർക്ക് കാണാനായത്.
പൊതുദർശനത്തിനു ശേഷം തോലനൂർ വാതക ശ്മശാനത്തിൽ സംസ്കരിച്ചു. സംഭവസ്ഥലത്ത് വൈകിട്ടുവരെ പഞ്ചായത്ത് അധ്യക്ഷ പ്രവിത മുരളീധരൻ, ഉപാധ്യക്ഷൻ പി.ആർ.പ്രസാദ്, പഞ്ചായത്ത് അംഗങ്ങളായ നദീറ ഇസ്മായിൽ, കെ.ഉദയപ്രകാശ്, വി.രമേഷ്കുമാർ, ഗോപി (പഴനിക്കുട്ടി), കെ.രാധാകൃഷ്ണൻ എന്നിവരുടെ സാന്നിധ്യവുമുണ്ടായിരുന്നു.
ശ്വാസംമുട്ടൽ രോഗമുള്ളതിനാൽ വാസു കൂലിപ്പണിക്കു  പോയിരുന്നില്ല.
കുറച്ചു ദിവസം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ദിരയുടെയും മക്കളുടെയും അധ്വാനത്തിലാണു ജീവിതം തള്ളിനീക്കിയിരുന്നത്. ചോർന്നൊലിക്കുന്ന വീടിനുമുകളിൽ ടാർപോളിൻ കെട്ടിയായിരുന്നു മഴയിൽനിന്നുള്ള രക്ഷ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]


 
         
         
         
         
        