പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് മേഖലയിൽ ഉണ്ടായ ദാരുണമായ സംഭവത്തിൽ, കുളത്തിൽ വീണ ആടിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു. പൊള്ളാച്ചി വെങ്കിടേശ്വര കോളനി രാംദേവ് അപ്പാർട്മെന്റിൽ താമസിക്കുന്ന ശശികുമാർ (48) ആണ് മരണപ്പെട്ടത്.
ചിങ്ങംചിറ കറുപ്പസ്വാമി ക്ഷേത്രത്തിൽ പ്രത്യേക പൂജാ ചടങ്ങുകൾക്കായി എത്തിയതായിരുന്നു അദ്ദേഹം. പൂജയ്ക്കായി എത്തിച്ച ആട് അപ്രതീക്ഷിതമായി ഓടിപ്പോയി സമീപത്തുള്ള കുളത്തിൽ വീഴുകയായിരുന്നു.
ഇത് കണ്ട ഉടൻ തന്നെ ശശികുമാർ ആടിനെ രക്ഷിക്കാനായി കുളത്തിലേക്ക് ഇറങ്ങുകയായിരുന്നു.
എന്നാൽ, കുളത്തിലെ ആഴമേറിയ ചെളിയിൽ ശശികുമാർ താഴ്ന്നുപോവുകയും കരയിൽ കയറാൻ കഴിയാതെ വരികയും ചെയ്തു. സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാർ ഉടൻ തന്നെ ഇടപെട്ട് അദ്ദേഹത്തെ കുളത്തിൽ നിന്നും പുറത്തെടുത്തെങ്കിലും, ജീവൻ രക്ഷിക്കാനായില്ല.
തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിീകരിക്കുകയായിരുന്നു. നിയമപരമായ നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.
ഈ സംഭവത്തിൽ കൊല്ലങ്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

