കൊല്ലങ്കോട് ∙ പട്ടികവർഗ വിദ്യാർഥികളുടെ ധനസഹായ അപേക്ഷകൾ യാക്കര പുഴപ്പാലത്തിനു സമീപത്തെ കുറ്റിക്കാട്ടിൽ കണ്ടെത്തിയ സംഭവത്തിൽ കൊല്ലങ്കോട് ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസിലെ ജീവനക്കാരനു വീഴ്ചപറ്റിയതായി കണ്ടെത്തി. കുട്ടികളുടെ രക്ഷിതാക്കൾ എസ്ടി പ്രമോട്ടർമാർ വഴി നൽകിയ 13 അപേക്ഷകളും കൊല്ലങ്കോട് ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസിൽ ലഭിച്ചിരുന്നു.
എന്നാൽ അപേക്ഷകൾ കൈകാര്യം ചെയ്യുന്ന ജീവനക്കാരൻ ഇതു പരിശോധിച്ച് ഓഫിസർക്കു കൈമാറുന്നതിൽ വീഴ്ച വരുത്തി.
പിന്നീട്, ഇക്കാര്യം ശ്രദ്ധയിൽപെടാതിരിക്കാൻ അപേക്ഷകൾ കുറ്റിക്കാട്ടിൽ തള്ളുകയായിരുന്നുവെന്നാണ് അധികൃതർ നൽകുന്ന സൂചന.അപേക്ഷകൾ കൊല്ലങ്കോട് ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസറായിരുന്ന അജീഷ് ഭാസ്കറിനു മുന്നിൽ എത്തിയിട്ടില്ലെന്നാണു സൂചന.ജില്ലാ കലക്ടർ എം.എസ്.മാധവിക്കുട്ടിയുടെ നിർദേശത്തിൽ ജില്ലാ പട്ടികവർഗ ഓഫിസർ എം.ഷമീന നൽകിയ കാരണം കാണിക്കൽ നോട്ടിസിനുള്ള മറുപടിയിൽ അപേക്ഷകൾ കണ്ടിട്ടില്ലെന്നാണു ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ മറുപടി നൽകിയിരിക്കുന്നത്.
കെഎസ്ഇബി ജീവനക്കാർ കുറ്റിക്കാട്ടിൽ നിന്നു കണ്ടെത്തിയ അപേക്ഷകളിൽ 11 പേർ ധനസഹായത്തിന് അർഹരാണെന്നു കണ്ടെത്തിയിരുന്നു.കൂടുതൽ അപേക്ഷകൾ നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന കാര്യവും പട്ടികവർഗ വകുപ്പ് അന്വേഷിക്കും. സംസ്ഥാന പട്ടികവർഗ ഡയറക്ടറുടെ നിർദേശത്തെ തുടർന്നാണ് അന്വേഷണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

