ഒഡീഷയിലെ ഭുവനേശ്വറിൽ മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ നിയന്ത്രണംവിട്ട് ലേഡീസ് ഹോസ്റ്റൽ വളപ്പിലേക്ക് പാഞ്ഞുകയറി. വ്യാഴാഴ്ച പുലർച്ചെ നയാപ്പള്ളിയിലെ ലേഡീസ് ഹോസ്റ്റലിലായിരുന്നു സംഭവം.
ബിസിനസുകാരനായ ബി. മൊഹന്തിയാണ് വാഹനമോടിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
ഇയാൾ അമിതമായി മദ്യപിച്ചിരുന്നതായും അധികൃതർ അറിയിച്ചു. അമിതവേഗത്തിലായിരുന്ന കാർ റോഡിൽനിന്ന് നിയന്ത്രണംവിട്ട് ഹോസ്റ്റലിന്റെ ഗേറ്റും തകർത്ത് ഉള്ളിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
തുടർന്ന് സ്കൂട്ടറുകൾ ഇടിച്ചിട്ട് പ്രധാനവാതിലിന്റെ തൊട്ടരികിലായി വാഹനം നിശ്ചലമാവുകയായിരുന്നു. സംഭവസമയം ഹോസ്റ്റലിന്റെ ഗേറ്റിനരികിലും പാർക്കിങ് ഏരിയയിലും പ്രധാനവാതിലിനരികെയും ആരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഈ സംഭവത്തിൽ ബി.
മൊഹന്തിക്കെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

