പാലക്കാട് ജില്ലയിലെ മംഗലംഡാമിൽ ജനവാസ മേഖലയിൽ രാജവെമ്പാലയുടെ സാന്നിധ്യം ആശങ്ക പരത്തി. മംഗലംഡാം ഒലിംകടവ് അങ്ങേവീട്ടിൽ ജോസിന്റെ വസതിയുടെ പിൻഭാഗത്തായാണ് ഭീമാകാരനായ രാജവെമ്പാലയെ പ്രത്യക്ഷപ്പെട്ടത്.
ചൊവ്വാഴ്ച രാവിലെയാണ് സംഭവം. വീടിന് പിന്നിൽ പാമ്പിനെ കണ്ട
ഉടൻ തന്നെ വീട്ടുകാർ ബന്ധപ്പെട്ട അധികാരികളെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് വനപാലകരുടെ പ്രത്യേക സംഘം ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് തിരിച്ചു. റാപ്പിഡ് റെസ്പോൺസ് ടീമിലെ (ആർആർടി) വിദഗ്ധരായ എം.എച്ച്.സുബൈർ, കെ.എ.മഹേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മണിക്കൂറുകൾ നീണ്ട
പരിശ്രമത്തിനൊടുവിൽ പാമ്പിനെ സുരക്ഷിതമായി പിടികൂടിയത്. പിടികൂടിയ രാജവെമ്പാലയെ പിന്നീട് ജനവാസ മേഖലയിൽ നിന്നും സുരക്ഷിതമായി മാറ്റിയതായും, തുടർന്ന് ഉൾവനത്തിൽ തുറന്നുവിട്ടതായും വനം വകുപ്പ് അധികൃതർ ഔദ്യോഗികമായി അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

