പാലക്കാട് ∙ ജില്ലയിൽ പാലക്കാട്, മലമ്പുഴ മണ്ഡലങ്ങളിൽ വിജയപ്രതീക്ഷയുമായി ബിജെപി. പാലക്കാട് ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള നിയോജകമണ്ഡലം അവലോകന യോഗം ഇന്നലെ സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശിന്റെ നേതൃത്വത്തിൽ നടന്നു.
പാർട്ടി തയാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരുന്നു അവലോകനം. ഇലക്ഷൻ മാനേജ്മെന്റ് കമ്മിറ്റിയുടെ പ്രവർത്തനം, കോർ ടീം യോഗം, സാമൂഹിക മാധ്യമ ഇടപെടൽ, ബൂത്ത് പ്രവർത്തനം, സമ്പർക്കം, കുടുംബയോഗം, മഹിളാ, യുവജന സമ്പർക്കം, പോസ്റ്റൽ വോട്ട്, മണ്ഡലത്തിൽ നടന്ന രാഷ്ട്രീയ പരിപാടികൾ തുടങ്ങിയ സംബന്ധിച്ച ചോദ്യങ്ങളിലൂടെയായിരുന്നു അവലോകനം.
യുഡിഎഫ്, എൽഡിഎഫ് മുന്നണികളുടെ പ്രവർത്തനവും മണ്ഡലം തിരിച്ചു വിലയിരുത്തി.
പാലക്കാട്, മലമ്പുഴ മണ്ഡലങ്ങളിൽ പാർട്ടി ഉറച്ച വിജയപ്രതീക്ഷയിലാണ്. ഇതര മണ്ഡലങ്ങളിൽ പാർട്ടി നിശ്ചയിച്ച രീതിയിൽ തിരഞ്ഞെടുപ്പു പ്രചാരണം നടന്നെന്നും വോട്ട് വിഹിതം വർധിപ്പിക്കാനാകുമെന്നുമാണു നേതൃത്വത്തിന്റെ വിലയിരുത്തൽ.
നെന്മാറയിൽ സഖ്യകക്ഷിയായ ബിഡിജെഎസ് ആണു മത്സരിച്ചത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

