കോഴിക്കോട് ∙ ആഗോള പുരസ്കാരങ്ങൾ വാരിക്കൂട്ടി കോടഞ്ചേരിക്കാരൻ ‘ഒറ്റക്കൊമ്പൻ’. ഈ ‘ഒറ്റക്കൊമ്പൻ’ തലകുലുക്കി വരുന്ന ആനയല്ല, നല്ല ഒന്നാന്തരം മലയാളി നാടൻ വാറ്റാണ്.
കോഴിക്കോടൻ മലയോരമേഖലയിലെ പ്രധാനകൃഷിയായ ജാതിക്ക, നെല്ലിക്ക, പതിമുഖം തുടങ്ങിയവയുടെ മണവും രുചിയുമുള്ള ഈ നാടൻ വാറ്റ് ലോകത്തിലെ പ്രമുഖ മദ്യ ബ്രാൻഡുകളെ പിന്തള്ളിയാണ് പുരസ്കാരങ്ങൾ നേടിയത്.
ബ്രിട്ടനിൽ നടന്ന ലണ്ടൻ സ്പിരിറ്റ്സ് കോംപറ്റീഷനിലാണ് ‘ഒറ്റക്കൊമ്പൻ’ വാറ്റിന് ആഗോള തലത്തിൽ മൂന്നു വിഭാഗങ്ങളിൽ വെങ്കല മെഡലുകൾ ലഭിച്ചത്. അദർ സ്പിരിറ്റ്സ് എന്ന വിഭാഗത്തിലാണ് 84 പോയിന്റുകളുമായി ഒറ്റക്കൊമ്പന്റെ ജാതിക്കാ വാറ്റിന് വെങ്കല മെഡൽ നേടാനായത്.
ഒറ്റക്കൊമ്പൻ നെല്ലിക്കാ വാറ്റ് 82 പോയിന്റുകളോടെയും പതിമുഖത്തിന്റെ രുചിയുള്ള ഒറ്റക്കൊമ്പൻ ക്ലാസിക് റെഡ് 81 പോയിന്റോടെയും വെങ്കല മെഡൽ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
യുകെയിൽ നഴ്സായ കോടഞ്ചേരി മൈക്കാവ് പറകണ്ടത്തിൽ ബിനു മാണിയുടെ സംരംഭമാണ് ഒറ്റക്കൊമ്പൻ വാറ്റ്. അപ്പായീസ് ലിമിറ്റഡ് എന്ന റജിസ്ട്രേഷനിലാണ് ബിനു മാണിയുടെ മലയാളി വാറ്റ് ലോക ശ്രദ്ധ പിടിച്ചുപറ്റുന്നത്.
2004ൽ നഴ്സ് ജോലിയുമായി ലണ്ടനിലെത്തിയ ബിനു ഇപ്പോൾ സീനിയർ നഴ്സ് മാനേജരാണ്. 2014 മുതൽ നോർത്ത് ലണ്ടനിലെ ആശുപത്രിയിൽ മേട്രനാണ്.
ബിനു മാണിക്ക് സ്ഥിരം ജോലിയിൽ ചെറുതായി മടുപ്പു തോന്നിയ സമയത്താണ് വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാമെന്നു ചിന്തിച്ചത്.
ബിനു മാണിയും ഭാര്യ ടിന്റു ജോയിയും ചേർന്നാണ് ഒറ്റക്കൊമ്പനു തുടക്കമിട്ടത്. കേരളത്തിൽ നിന്ന് നെല്ലിക്കയും ജാതിക്കയും മറയൂർ ശർക്കരയും പതിമുഖം അടക്കം ബ്രിട്ടനിലെത്തിച്ച് ഡിസ്റ്റിലറി പാട്ടത്തിനെടുത്താണ് ഒറ്റക്കൊമ്പന്റെ നിർമാണം.
ലൈസൻസുള്ള ലോറൻസ് എന്ന വിദേശിയാണ് നിർമാണ ചുമതല നിർവഹിക്കുന്നത്. നിലവിൽ ബ്രിട്ടനിലും അബുദാബിയിലും മാൾട്ടയിലുമാണ് ഒറ്റക്കൊമ്പൻ ലഭ്യമായിട്ടുള്ളത്.
രണ്ടു വർഷം കൊണ്ട് 25,000 ബോട്ടിലുകളാണ് വിറ്റുപോയത്. എണ്ണൂറോളം കമ്പനികളുടെ 6000 ബ്രാൻഡുകളാണ് മത്സരത്തിനുണ്ടായിരുന്നത്.
ഇതിൽ നിന്ന് ഫൈനലിലേക്ക് എത്തിയത് ഒറ്റക്കൊമ്പനടക്കം 300 ബ്രാൻഡുകളാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

