പുതുശ്ശേരി ∙ 2020ൽ കേരളത്തെ നടുക്കിയ കഞ്ചിക്കോട് ചെല്ലങ്കാവ് ആദിവാസി ഉന്നതിയിലെ വിഷമദ്യ ദുരന്തത്തിൽ നിന്നു രക്ഷപ്പെട്ട മാരി വിശ്വനാഥൻ അർബുദരോഗം ബാധിച്ചു ചികിത്സയിലിരിക്കെ മരിച്ചു.
ചെല്ലങ്കാവിലെ ഊരു മൂപ്പൻ വിശ്വനാഥന്റെ ഭാര്യയാണു മാരി (45). 2020 ഒക്ടോബർ 19നാണ് 5 പേരുടെ മരണത്തിനിടയാക്കിയ വിഷമദ്യ ദുരന്തമുണ്ടായത്.
3 മക്കളുടെ പിതാവായ ശിവൻ (35), അയ്യപ്പൻ (50), മകൻ അരുൺ (27), മൂർത്തി (27), മൂർത്തിയുടെ അമ്മാവൻ രാമൻ (55) എന്നിവരാണ് അന്നു മരിച്ചത്. ഇക്കൂട്ടത്തിൽ മദ്യ കഴിച്ചെങ്കിലും രക്ഷപ്പെട്ടത് മാരി മാത്രമായിരുന്നു.
ഒരു മാസം മുൻപു വയറു വേദനയെ തുടർന്നു ചികിത്സ തേടിയപ്പോഴാണ് അർബുദരോഗം സ്ഥിരീകരിച്ചത്. ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മരിച്ചു.
കഞ്ചിക്കോട് വാതക ശ്മശാനത്തിൽ സംസ്കാരം നടത്തി. മക്കൾ: വിദ്യ, വിനീത്.
ഊരിന്റെ വികസനം ഇപ്പോഴും സ്വപ്നം
അന്നു കേസിൽ കഞ്ചിക്കോട് സത്രപ്പടി സ്വദേശി അറസ്റ്റിലായിരുന്നു.
വ്യവസായ മേഖലയിൽ പൂട്ടിക്കിടന്ന സോപ്പു കമ്പനിയിലെ സ്പിരിറ്റിൽ മദ്യം ചേർത്ത് ഊരിലെ മരണാനന്തര ചടങ്ങിൽ വിതരണം ചെയ്യുകയായിരുന്നു എന്നാണു പൊലീസ് കണ്ടെത്തൽ. ദുരന്തമുണ്ടായ ആദിവാസി ഊരിന്റെ സമഗ്ര വികസനമെന്നത് ഇപ്പോഴും സ്വപ്നമായി അവശേഷിക്കുന്നു.
ഊരിന്റെ സമഗ്ര പുനരധിവാസമാണ് അന്നു പ്രഖ്യാപിച്ചത്. കോൺക്രീറ്റ് റോഡും വെള്ളവുമെത്തിയെങ്കിലും വീടൊരുങ്ങിയതു ശിവന്റെ മക്കൾക്കും മറ്റു കുറച്ചു പേർക്കും മാത്രം. നിർമാണം പൂർത്തിയാക്കിയ സാംസ്കാരിക കേന്ദ്രവും ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തിട്ടില്ല.
ഇരുപത്തിയാറു കുടുംബങ്ങളാണ് ഇവിടെയുള്ളത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

