ആലത്തൂർ ∙ ഇരുപത്തഞ്ചോളം കവർച്ചക്കേസുകളിലെ പ്രതി പൊലീസ് പിടിയിലായി. കണ്ണൂർ തെക്കുമുറിയിൽ ആലക്കോട് നെല്ലിക്കുന്ന് തങ്കച്ചനാണ് (കുരുമുളക് തങ്കച്ചൻ – 57) അറസ്റ്റിലായത്. ആലത്തൂർ കോർട്ട് റോഡിലെ കടകൾ കുത്തിത്തുറന്നു പണം കവർന്ന കേസിലാണ് പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്ന് ഇന്നലെ ഉച്ചയ്ക്കു പിടിയിലായത്.
സിസിടിവി ദൃശ്യങ്ങളിൽ നിന്നു പൊലീസ് ഇയാളെ തിരിച്ചറിഞ്ഞിരുന്നു. പാലക്കാട്ടു വന്നുപോകുന്നുണ്ടെന്നു മനസ്സിലാക്കിയതിനെ തുടർന്ന് കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ എയ്ഡ് പോസ്റ്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനാണു പൊലീസ് സംഘം എത്തിയത്.
ഇതിനിടെ ബസിൽ വന്നിറങ്ങിയ പ്രതിയെ പിടികൂടുകയായിരുന്നു.
ഇക്കഴിഞ്ഞ മൂന്നിന് ആലത്തൂർ കോർട്ട് റോഡിലെ പലചരക്കു കടയിൽ നിന്നു സാധനങ്ങൾ ഉൾപ്പെടെ 2 ലക്ഷം രൂപയുടെ മോഷണമുതലുമായി കണ്ണൂരിലേക്കു പോയ ഇയാൾ അടുത്ത മോഷണത്തിനുള്ള പദ്ധതിയുമായി വീണ്ടും എത്തിയതാണെന്നും ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു. ആലത്തൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പൊലീസ് ഇൻസ്പെക്ടർ ടി.എൻ.ഉണ്ണിക്കൃഷ്ണൻ, എസ്ഐ വിവേക് നാരായണൻ, എഎസ്ഐ ഹക്കീം, സിവിൽ പൊലീസ് ഓഫിസർമാരായ ദാസ്, റിനു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

