നല്ലേപ്പിള്ളി ∙ ഊഞ്ഞാലാടാൻ ശ്രമിക്കുന്നതിനിടെ വസ്ത്രം കഴുത്തിൽ കുരുങ്ങി മുറുകി നാലാം ക്ലാസുകാരൻ മരിച്ചു. നല്ലേപ്പിള്ളി സൗത്ത് സ്ട്രീറ്റ് കറുപ്പസ്വാമിയുടെ മകൻ അഭിനവ് (10) ആണു മരിച്ചത്.
ഇന്നലെ രാവിലെ പത്തരയോടെയാണു സംഭവം. കറുപ്പസ്വാമിയും ഭാര്യയും മകളും പാലക്കാട്ടേക്കു പോയതായിരുന്നു.
ഈ സമയം അഭിനവും മുത്തശ്ശിയും മാത്രമാണു വീട്ടിൽ ഉണ്ടായിരുന്നത്. വീടിന്റെ സ്വീകരണ മുറിയിലെ ഊഞ്ഞാലിന്റെ കൊളുത്തിൽ ഇട്ട
വസ്ത്രത്തിൽ പിടിച്ച് ആടാൻ ശ്രമിക്കുന്നതിനിടെ കഴുത്തിൽ മുറുകിയതാകാമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.
അൽപസമയം കഴിഞ്ഞ് മുത്തശ്ശി വന്നു നോക്കുമ്പോൾ അഭിനവ് ഊഞ്ഞാലിൽ തൂങ്ങിനിൽക്കുന്നതു കണ്ട് ബഹളം വച്ചതോടെ നാട്ടുകാർ ഓടിക്കൂടി നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ചിറ്റൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകി സംസ്കരിച്ചു. കൊഴിഞ്ഞാമ്പാറ കരുവപ്പാറ സെന്റ് ഫ്രാൻസിസ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് അഭിനവ്.
അമ്മ: പ്രിയ. സഹോദരി: അഭിനയ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

