പരിയാരം ∙ ക്ഷേത്രോത്സവത്തിനു കലാപരിപാടികൾ അവതരിപ്പിക്കാൻ മതിൽപൊളിച്ചു സ്ഥലം നൽകി ക്രിസ്ത്യൻ പള്ളി. പരിയാരം ഏമ്പേറ്റ് അമ്പേറ്റുകാവ് കിരാതേശ്വര ക്ഷേത്രോത്സവ പരിപാടിക്കായി പരിയാരം സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയുടെ മതിലാണ് പൊളിച്ചത്.
16 മുതൽ മുതൽ ഇന്നലെ വരെ നടന്ന ഉത്സവത്തിന്റെ കലാപരിപാടികൾ നടത്താനും പാർക്കിങ്ങിനുമായാണ് സ്ഥലം വിട്ടുനൽകിയത്.
കലാപരിപാടികൾ നടത്താനും പാർക്കിങ്ങിനും താൽക്കാലികമായി സൗകര്യം അനുവദിക്കണമെന്ന് ക്ഷേത്രക്കമ്മിറ്റി സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളി വികാരി ഫാ. ഷാജു ആന്റണിയോട് അഭ്യർഥിക്കുകയായിരുന്നു.
പള്ളിക്കമ്മിറ്റിയുടെയും കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതലയുടെയും അനുവാദത്തോടെ സ്ഥലം വിട്ടുനൽകി.
പള്ളിയുടെ മതിൽ തൽക്കാലത്തേക്ക് പൊളിക്കാനും അനുമതി നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

