വിളയൂര്‍ ∙ ചന്തം ചാര്‍ത്തി നളന്ദയില്‍ വീണ്ടും പൂത്തുലഞ്ഞു സൂര്യകാന്തിത്തോട്ടം. പേരടിയൂരിലെ നളന്ദ കൺവൻഷൻ സെന്ററിനോട് ചേർന്ന 50 സെന്റ് സ്ഥലത്താണ് ദൃശ്യഭംഗിയൊരുക്കി സൂര്യകാന്തിത്തോട്ടം വിളഞ്ഞു നിൽക്കുന്നത്.
പേരടിയൂര്‍ നളന്ദപുരം മോഹന്ദാസിന്റെതാണ് തോട്ടം. കാട് കെട്ടിക്കിടന്നിരുന്ന സ്ഥലം പ്രദേശവാസികള്‍ക്ക് കാണാനും ആസ്വദിക്കാനും ലക്ഷ്യമിട്ടു പരിസ്ഥിതി സൗഹൃദ പ്രദേശമായി ഒരുക്കുകയായിരുന്നു.
മൂന്നാം തവണയാണ് സൂര്യകാന്തിത്തോട്ടം നിര്‍മിക്കുന്നത്.
മനോഹരമായ പൂന്തോട്ടത്തിന്റെ ദൃശ്യഭംഗി ആസ്വദിക്കാനും സെല്‍ഫിയെടുക്കാനും അധ്യാപകരും വിദ്യാര്‍ഥികളുമടക്കം ഒട്ടേറെ പേര് ദിവസവും ഇവിടെ എത്തുന്നുണ്ട്. ഗുണ്ടല്‍പേട്ട്, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നാണ് സൂര്യകാന്തി വിത്തുകള്‍ എത്തിച്ചത്.
എണ്ണ ഉല്പാദിപ്പിക്കുന്നതിനാണ് സൂര്യകാന്തി തോട്ടം ഒരുക്കാറുള്ളതെങ്കിലും പ്രദേശത്ത് പരിസ്ഥിതി സൗഹൃദാന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് താന്‍ പൂന്തോട്ടം നിര്‍മിച്ചിരിക്കുന്നതെന്ന് മോഹന്‍ദാസ് പറഞ്ഞു. പൂന്തോട്ടത്തിനു പുറമെ വിവിധ പഴവര്‍ഗങ്ങളുടെ ഫാമും കാര്‍ഷിക വിളകളും ഇവിടെയുണ്ട്.
പ്രവാസിയായിരുന്ന മോഹന്‍ദാസ് പ്രവാസം മതിയാക്കി നാട്ടില്‍ വന്ന ശേഷമാണ് സൂര്യകാന്തിത്തോട്ടവും ഫാമും ഒരുക്കി ശ്രദ്ധേയനായത്.
റിട്ട. അധ്യാപിക സുധാറാണിയാണ് ഭാര്യ.
മിഥുന്, ജിതിന് (പാമ്പാടി നെഹ്റു കോളജ് അസിസ്റ്റന്റ് പ്രഫസര്‍), നിധിന് എന്നിവര്‍ മക്കളാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

