പാലക്കാട് ∙ കാട്ടുപന്നി കുറുകെ ചാടി വീണ്ടും അപകടം. ഒലവക്കോട് കാവിൽപാട് ബൈപാസ് റോഡിൽ ഇന്നലെ രാത്രി 10.30നാണ് സംഭവം.
കാറിടിച്ച കാട്ടുപന്നി ചത്തു. കാറിന്റെ മുൻഭാഗം ഭാഗികമായി തകർന്നു.
യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ഒറ്റപ്പാലം സ്വദേശി ദീപേഷിന്റെ ഉടമസ്ഥതയിലുള്ള കാറാണ് അപകടത്തിൽപെട്ടത്. മറ്റൊരാളാണു കാർ ഓടിച്ചിരുന്നത്.
ഒറ്റപ്പാലത്തു നിന്ന് ഒലവക്കോട്ടേക്കു വരികയായിരുന്ന കാർ കാവിൽപാട് ബൈപാസിലെത്തിയപ്പോൾ റോഡരികിൽ നിന്നു പെട്ടെന്നു പന്നി കുറുകെ ചാടുകയായിരുന്നു. പ്രദേശത്തു കാട്ടുപന്നികളുടെ ശല്യം ഏറെയാണ്.
ഇതിനെതിരെ പരാതികൾ ഉന്നയിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്ന് ആരോപണമുണ്ട്. കഴിഞ്ഞ ശനിയാഴ്ച രാത്രി കൊടുമ്പ് കല്ലിങ്കൽ കനാൽപാലത്തിനു സമീപം കാട്ടുപന്നി കുറുകെ ചാടി കാർ നിയന്ത്രണം വിട്ടു പാടത്തേക്കു മറിഞ്ഞു മൂന്നു യുവാക്കൾ മരിക്കുകയും മൂന്നു പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

