നീണ്ട ഇടവേളയ്ക്ക് ശേഷം പഴയ റൂട്ടിലേക്ക് മടങ്ങിയെത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചങ്ങനാശേരി – വേളാങ്കണ്ണി കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് സർവീസ് യാത്രാക്കാരുടെ പ്രതിഷേധത്തിന് ഇടയാക്കി.
കുറവിലങ്ങാട് വഴി സർവീസ് നടത്തുമെന്നറിയിച്ച് ഓൺലൈൻ ബുക്കിങ് ഉൾപ്പെടെ സ്വീകരിച്ചിരുന്നെങ്കിലും, ബസ് അവസാന നിമിഷം പാലാ, തൊടുപുഴ വഴി കടന്നുപോകുകയായിരുന്നു. രണ്ട് പതിറ്റാണ്ടിലേറെയായി ചങ്ങനാശേരിയിൽ നിന്ന് കുറവിലങ്ങാട് – കൂത്താട്ടുകുളം വഴി നടത്തിയിരുന്ന ഈ സർവീസ്, വരുമാനം ലക്ഷ്യമിട്ട് മാസങ്ങൾക്ക് മുൻപാണ് പാലാ – തൊടുപുഴ റൂട്ടിലേക്ക് മാറ്റിയത്.
എന്നാൽ ഈ തീരുമാനം തിരിച്ചടിയാവുകയും പ്രതീക്ഷിച്ച വരുമാനം ലഭിക്കാതിരിക്കുകയും ചെയ്തതോടെയാണ് പഴയ റൂട്ടിലേക്ക് തന്നെ മടങ്ങാൻ അധികൃതർ തീരുമാനിച്ചത്. എന്നാൽ ഇന്നലെ മുതൽ കുറവിലങ്ങാട്– കൂത്താട്ടുകുളം വഴി സർവീസ് പുനരാരംഭിക്കുമെന്ന് അറിയിച്ചിരുന്നതിനാൽ, ബസിനെ സ്വീകരിക്കാൻ കുറവിലങ്ങാട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ആളുകൾ കാത്തുനിന്നിരുന്നു.
ഈ യാത്രക്കാരെയെല്ലാം നിരാശരാക്കിയാണ് ബസ് മുൻപത്തെ പോലെ വഴിമാറിപ്പോയത്. പാലാ, തൊടുപുഴ റൂട്ടിൽ യാത്രാദൂരവും സമയവും കൂടുതലാണ്.
കുറവിലങ്ങാട്–കൂത്താട്ടുകുളം വഴി മൂവാറ്റുപുഴയിലേക്ക് നേരിട്ട് സർവീസ് നടത്തിയാൽ യാത്രാസമയം ഗണ്യമായി കുറയ്ക്കാനും യാത്രക്കാരുടെ ദുരിതം ഒഴിവാക്കാനും സാധിക്കുമെന്നാണ് പ്രദേശവാസികളുടെ വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

