വാണിയംകുളം ∙ വീടുകളിൽനിന്നു ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യത്തിനിടയിൽ നിന്നു ലഭിച്ച രണ്ട് പവനോളം തൂക്കം വരുന്ന സ്വർണമാല ഉടമയ്ക്കു തിരികെനൽകി മാതൃകയായി വാണിയംകുളം പഞ്ചായത്തിലെ ഹരിത കർമസേനാംഗങ്ങൾ. ത്രാങ്ങാലി പതിനഞ്ചാം വാർഡിലെ ഞാറയ്ക്കൽ മാധുര്യം വീട്ടിൽ അശ്വതിയുടെ രണ്ടു പവൻ തൂക്കം വരുന്ന സ്വർണമാലയാണ് സേനാംഗങ്ങളായ സി.പ്രിയ, സി.വി.ഷീജ, എ.വിജയലക്ഷ്മി എന്നിവർ തിരികെ നൽകിയത്.
പഞ്ചായത്തിലെ ത്രാങ്ങാലി പ്രദേശത്ത് വീടുകളിൽ നിന്നു മാലിന്യം ശേഖരിക്കുന്നതിനിടെയാണ് ഞാറക്കൽ മാധുര്യം വീട്ടിലെ അശ്വതിയുടെ മാല മാലിന്യ ചാക്കിനുള്ളിൽ നിന്നു ഹരിത കർമസേനാംഗങ്ങൾക്കു ലഭിക്കുന്നത്.
ആ സമയം വീട്ടിലുണ്ടായിരുന്ന വീട്ടുടമ മാധവനെയും ഭാര്യ കോമളത്തെയും വിളിച്ചുവരുത്തി മാല കാണിച്ചപ്പോഴാണ് മരുമകൾ അശ്വതിയുടെ സ്വർണ മാലയാണെന്നു മനസ്സിലായത്. നിറപുഞ്ചിരികളോടെ ഹരിതകർമ സേനാംഗങ്ങൾ മാല അവർക്ക് കൈമാറി.
പഞ്ചായത്ത് പ്രസിഡന്റ് കെ.ശ്രീജ ഇവരെ ആദരിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

