മണ്ണാർക്കാട്∙ തത്തേങ്ങലത്ത് വീണ്ടും പുലി ഇറങ്ങി വളർത്തുനായയെ കൊന്നു. രണ്ടാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് പുലിയുടെ ആക്രമണം.
സംഭവം അറിഞ്ഞെത്തിയ വനപാലകരെ നാട്ടുകാർ തടഞ്ഞു. അറണിക്കൽ മോഹനന്റെ നായയെയാണ് കൊന്നത്.
വീടിനോടു ചേർന്നുള്ള കൂട്ടിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു. കൂടിന്റെ അടിഭാഗത്തെ പലക നീക്കിയാണ് നായയെ കൊന്നത്.
കഴിഞ്ഞയാഴ്ച ഈ പ്രദേശത്തുനിന്നു മറ്റൊരു വളർത്തു നായയെയും പുലി കൊന്നിരുന്നു.
ക്യാമറ സ്ഥാപിക്കാമെന്നും അടിക്കാട് വെട്ടാമെന്നും നൽകിയ ഉറപ്പ് പാലിച്ചില്ലെന്നു നാട്ടുകാർ ആരോപിച്ചു. അടിയന്തരമായി കൂട് സ്ഥാപിച്ച് പുലിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാർ വനപാലകരെ തടഞ്ഞത്.
പട്രോളിങ് കൊണ്ട് കാര്യമില്ലെന്നും പുലിയെ പിടിക്കാനുള്ള നടപടികളാണ് വേണ്ടതെന്നും നാട്ടുകാർ പറഞ്ഞു.
കൂട് സ്ഥാപിക്കാമെന്ന ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. തത്തേങ്ങലത്ത് വനത്തിന് സമീപത്ത് വൈദ്യുതി ലൈൻ വലിക്കുന്നതിന് വനംവകുപ്പ് അനുമതി നിഷേധിച്ചിരുന്നു. അനുമതി ലഭിക്കുകയാണെങ്കിൽ വഴിവിളക്കു സ്ഥാപിക്കുന്നതിലൂടെ പുലി ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങുന്നത് ഒരു പരിധിവരെ തടയാനാവുമെന്ന് പഞ്ചായത്തംഗം ടി.ബിനീഷ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

