പട്ടാമ്പി ∙ പട്ടാമ്പി ഗവ. താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്റർ ഇന്നു രാവിലെ 9ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും.
മുഹമ്മദ് മുഹസിൻ എംഎൽഎ അധ്യക്ഷത വഹിക്കും. ഇന്നും വരും ദിവസങ്ങളിലും ഡയാലിസിസിന് വിധേയരാക്കുന്ന രോഗികളെ നേരത്തെ തിരഞ്ഞെടുത്തിട്ടുണ്ട്.
ഡയാലിസിസ് ബ്ലോക്ക് പരിസരം ശുചീകരിച്ചു
പട്ടാമ്പി ∙ ഗവ താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്റർ യൂണിറ്റ് ഉദ്ഘാടനത്തോട് അനുബന്ധിച്ച് എസ്വൈഎസ് പട്ടാമ്പി സോൺ സാന്ത്വനം വൊളന്റിയർമാരുടെ നേതൃത്വത്തിൽ ഡയാലിസിസ് ബ്ലോക്ക് പരിസരം ശുചീകരിച്ചു. ഡയാലിസിസ് സെന്ററിൽ എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് ഡയാലിസിസ് ബ്ലോക്ക് പരിസരം ശുചീകരിച്ചത്.
സോൺ ജനറൽ സെക്രട്ടറി യു.എ.റഷീദ് അസ്ഹരി ഉദ്ഘാടനം ചെയ്തു.
ഡയാലിസിസ് സെന്റർ ഇൻ ചാർജ് വി.വിനു കൃഷ്ണൻ, നഴ്സിങ് ഓഫിസർ കെ.സിദ്ദീഖ് ഹുസൈൻ എന്നിവർ പ്രസംഗിച്ചു. ശുചീകരണത്തിന് എസ്വൈഎസ് സോൺ സാന്ത്വനം സെക്രട്ടറി മർസൂഖ് പൊയ്ലൂർ, സോൺ ഭാരവാഹികളായ നിസാമുദ്ദീൻ സഖാഫി, ഫസൽ റഹ്മാൻ, എം.പി.എം.
മുസ്തഫ വെസ്റ്റ് കൊടുമുണ്ട, വൊളന്റിയർമാരായ ഷഫീഖ് കരിമ്പുള്ളി, ഷാഫി ഞാങ്ങാട്ടിരി , സൈനുൽ ആബിദ് പട്ടാമ്പി, സിറാജ് ശങ്കരമംഗലം എന്നിവർ നേതൃത്വം നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

