കുമരനല്ലൂർ ∙ അക്കിത്തം എംടി മെമ്മോറിയൽ കുമരനല്ലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ കളി സ്ഥലത്തു തള്ളിയ കെട്ടിട നിർമാണ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ നടപടി ആരംഭിച്ചതായി ജില്ലാ പഞ്ചായത്ത് അംഗം ടി.കെ.സുനിൽകുമാർ പറഞ്ഞു.
കഴിഞ്ഞ ദിവസം സ്കൂളും കളിസ്ഥലവും സന്ദർശിക്കുകയായിരുന്നു അദ്ദേഹം. ഗ്രൗണ്ടിലെ വിവിധ കായികമത്സരങ്ങൾ നടത്തുന്നതിനു തടസ്സമാകുന്ന രീതിയിൽ ഇവിടെ അവശിഷ്ടങ്ങൾ തള്ളിയത് നേരത്തെ വ്യാപക പരാതിക്കു കാരണമായിരുന്നു.
കളിക്കളത്തിന്റെ വശങ്ങളിൽ മെറ്റൽ വല സ്ഥാപിച്ച് പന്ത് പുറത്തു പോകുന്നതു തടയാൻ സംവിധാനം ഒരുക്കുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കപ്പൂർ പഞ്ചായത്തും കായികപ്രേമികളും നിവേദനവും നൽകിയിട്ടുണ്ട്. കപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് നസീമ നാസർ, ഉപാധ്യക്ഷൻ പി.രാജീവ്, അലി കുമരനല്ലൂർ, കെ.നൂറുൽ അമീൻ, കെ.കെ.കാദർ ഹാജി, പി.ഖാലിദ്, കെ.കെ.ഷമീർ എന്നിവർ സംബന്ധിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

