മംഗലംഡാം ∙ അണക്കെട്ടിനു താഴെ വലതുകര കനാൽ കടന്നുപോകുന്ന ചെറുകുന്നം പുഴയ്ക്കു കുറുകെയുള്ള പാലത്തിന്റെ തുടക്കഭാഗം ഇടിഞ്ഞു താഴ്ന്നു. രണ്ടു വർഷം മുൻപു പാലത്തിന്റെ ഒരു ഭാഗത്തു ദ്വാരം വീണിരുന്നു. അന്ന് അടച്ചെങ്കിലും പിന്നീടു ചെറിയ തോതിൽ ചോർച്ച ഉണ്ടായിരുന്നു.
ചൊവ്വാഴ്ച രാവിലെ 10 മണിയോടെ 15 അടിയോളം താഴേക്ക് ഇടിഞ്ഞു താഴുകയായിരുന്നു. ഉടൻ കനാൽ അടച്ചതു കൊണ്ടു കൂടുതൽ ഇടിച്ചിൽ ഒഴിവായി.
രണ്ടാം വിള കൃഷിക്ക് കനാൽ വെള്ളം ഏറ്റവും ആവശ്യമായ സാഹചര്യത്തിൽ കനാൽ തകർന്നതു കർഷകരെ ആശങ്കയിലാക്കി.
ഒടുകൂർ, വണ്ടാഴി, മുടപ്പല്ലൂർ, അണക്കപ്പാറ, തെന്നിലാപുരം, കഴനി ചുങ്കം, പാടൂർ വഴി തോണിക്കടവ് വരെ 24 കിലോമീറ്റർ ദൈർഘ്യമാണു വലതുകര കനാലിനുള്ളത്. വണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ് ശാരദ ഗോപിനാഥ്, വാർഡ് മെംബർ ഡിനോയ് കോമ്പാറ, പിഎസി മെംബർ ടി. ഗോപിനാഥ് എന്നിവർ സ്ഥലത്തെത്തി.
ജലസേചന വകുപ്പ് അധികൃതരുമായി ചർച്ച നടത്തി.
വെള്ളമില്ലാതായാൽ കൃഷി നശിക്കുമെന്നും അടിയന്തരമായി പ്രശ്നം പരിഹരിച്ചു ജലവിതരണം പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ടു.എക്സിക്യൂട്ടീവ് എൻജിനീയർ സുമൻ ചന്ദ്രൻ, അസി.എക്സി. എൻജിനീയർ ടി.പി.
ശുഭ , അസി. എൻജിനീയർമാരായ ടി.
ഗോകുൽ, മൻസൂർ അലി എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. താൽക്കാലിക സംവിധാനമൊരുക്കി ഉടൻ ജലവിതരണം തുടങ്ങുന്നതിനുള്ള നടപടികൾ ആരംഭിച്ചെന്നും കർഷകർ ആശങ്കപ്പെടേണ്ടതില്ലെന്നും അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

