സംസ്ഥാനത്ത് ലഹരിക്കെതിരെ കേരള പോലീസ് ശക്തമാക്കിയ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ വ്യാപക പരിശോധനയില്‍ ഇതുവരെ 12,963 പേരെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം 46 കേസുകളിലായി 52 പേര് കൂടി പിടിയിലായതോടെ ആകെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 12,013 ആയി ഉയര്‍ന്നു.
ഇതുവരെയുള്ള പരിശോധനകളില്‍ 25,903.995 ഗ്രാം എം.ഡി.എം.എ, 1,629.434 കി.ഗ്രാം കഞ്ചാവ്, 776.149 ഗ്രാം ബ്രൗണ്‍ ഷുഗര്‍ എന്നിവയാണ് പിടിച്ചെടുത്തിട്ടുള്ളത്. കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത കേസുകളുടെ കണക്ക് പ്രകാരം, ചെറിയ അളവിൽ ലഹരി കൈവശം വെച്ചതിന് 13 കേസുകളും, ഇടത്തരം അളവിലുള്ളതിന് 3 കേസുകളും, വാണിജ്യപരമായ അളവിലുള്ളതിന് ഒരു കേസും ഉൾപ്പെടുന്നു.
കൂടാതെ, എന്‍.ഡി.പി.എസ് നിയമപ്രകാരം 29 കേസുകളും കോട്പ (COTPA) നിയമപ്രകാരം 30 കേസുകളും ഉൾപ്പെടെ മൊത്തം വിവിധ വകുപ്പുകളിലായി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതില്‍ പ്രതികളില്‍ നിന്നും 195.016 ഗ്രാം എം.ഡി.എം.എ, 0.028 കി.ഗ്രാം കഞ്ചാവ്, 1 ഗ്രാം ബ്രൗണ്‍ ഷുഗര്‍ എന്നിവയും പിടിച്ചെടുക്കുകയുണ്ടായി.
നിയമനടപടികൾക്ക് പുറമെ ബോധവത്കരണ പ്രവര്‍ത്തനങ്ങളും പോലീസ് ഊർ്ജ്ജിതമാക്കിയിട്ടുണ്ട്. ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ഇന്നലെ മാത്രം കേരളത്തിലുടനീളം 24 ബോധവത്ക്കരണ ക്ലാസുകളാണ് സംഘടിപ്പിച്ചത്.
ഇതുവരെ ആകെ 10,810 ബോധവത്ക്കരണ ക്ലാസുകളും 874 കൗണ്‍സിലിങ്ങുകളും നടപ്പിലാക്കിയിട്ടുണ്ട്. ഇതിനുപുറമേ സ്കൂള്‍, കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ 7,696 ബോധവത്ക്കരണ പരിപാടികളും വിജയകരമായി പൂർത്തിയായി.
ലഹരി വില്‍പ്പനയും ഉപയോഗവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടോ അല്ലാതെയോ പോലീസിനെ അറിയിക്കാവുന്നതാണ്.
വിവരങ്ങൾ കൈമാറാൻ 9497979794, 9497927797 എന്നീ നമ്പറുകളിലോ 9995966666 എന്ന വാട്സ്ആപ്പ് നമ്പറിലോ ബന്ധപ്പെടാം. വിവരം നല്കുന്ന വ്യക്തികളുടെ വിവരങ്ങള്‍ കർശനമായി രഹസ്യമായി സൂക്ഷിക്കുന്നതാണെന്ന് പോലീസ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

