പാലക്കാട് ∙ ഓൺലൈൻ ഷെയർ ട്രേഡിങ്ങിലൂടെ അമിത ലാഭം വാഗ്ദാനം ചെയ്തു കുന്നത്തൂർമേട് സ്വദേശിയിൽ നിന്നു 90.76 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. തമിഴ്നാട് കാഞ്ചീപുരം ക്രോംപേട്ട് സെന്തിൽ നഗറിൽ പി.വി.സുനിലിനെയാണ് (57) പാലക്കാട് സൈബർ പൊലീസ് കാഞ്ചീപുരത്തുനിന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂണിൽ സമൂഹമാധ്യമങ്ങൾ വഴി ബന്ധപ്പെട്ടായിരുന്നു തട്ടിപ്പ്.
ആദ്യം ചെറിയ തുകകൾ നിക്ഷേപിച്ചു ലാഭം നൽകി വിശ്വാസം നേടിയെടുത്തു. ശേഷം വലിയ തുക നിക്ഷേപമായി സ്വീകരിച്ച് പണം തട്ടിയെടുക്കുകയായിരുന്നു.
പാലക്കാട് സൈബർ ക്രൈം പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുന്നതിനിടെ നഷ്ടപ്പെട്ട തുകയിൽ നിന്നു പ്രതിയുടെ തമിഴ്നാട്ടിലെ 3 ബാങ്ക് അക്കൗണ്ടുകളിലേക്ക് വലിയ തുകകൾ ട്രാൻസ്ഫർ ചെയ്തതായും ഈ തുക എടിഎം വഴി പിൻവലിച്ചതായും കണ്ടെത്തിയതാണു കേസിൽ വഴിത്തിരിവായത്.
ബാങ്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
കേരളത്തിനു പുറമേ പ്രതിയുടെ പേരിൽ ആന്ധ്രപ്രദേശ്, തമിഴ്നാട്, കർണാടക, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി 12 പരാതികൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. പാലക്കാട് ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി.ശശികുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കെ.
ഉല്ലാസ് കുമാർ, ഏബ്രഹാം ടി.വർഗീസ്, സിവിൽ പൊലീസ് ഓഫിസർമാരായ വി.ഉല്ലാസ്, പി.കെ.ശരണ്യ, പി.എസ്.അനിത, എ. മുഹമ്മദ് ഫാസിൽ എന്നിവരുൾപ്പെട്ട
സംഘമാണു കേസ് അന്വേഷിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

