മലയാള സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ ‘ഐ ആം ഗെയിം’ റിലീസിനൊരുങ്ങുന്നു. പ്രശസ്ത സംവിധായകൻ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ നായകനായി എത്തുന്ന ഈ ബിഗ് ബഡ്ജറ്റ് ഫാന്റസി ചിത്രം സെപ്റ്റംബർ 3ന് തിയറ്ററുകളിലെത്തും.
റിലീസി മുന്നോടിയായി ചിത്രത്തിന്റെ സെൻസറിങ് നടപടികൾ പൂർത്തിയായി. സെൻസർ ബോർഡിന്റെ യു/എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
ഇതിന് പിന്നാലെ ചിത്രത്തിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. വിവിധ ഓൺലൈൻ ബുക്കിങ് പ്ലാറ്റ്ഫോമുകൾ വഴി നിലവിൽ ടിക്കറ്റുകൾ ലഭ്യമാണ്.
ദുൽഖർ സൽമാന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായി ഒരുങ്ങുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ റിലീസിനായി ആരാധകർ വലിയ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്ദു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിട്ടുള്ളത്. സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരാണ് ചിത്രത്തിന്റെ സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിലെ ‘ലൂസർ’, ‘മഴവില്ലായെ’ എന്നീ ഗാനങ്ങൾ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. ഇതിൽ ‘ലൂസർ’ ഗാനം ആലപിച്ചിരിക്കുന്നത് നായകൻ ദുൽഖർ സൽമാൻ തന്നെയാണ് എന്ന പ്രത്യേകതയുമുണ്ട്.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ തലത്തിലാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ദുൽഖർ സൽമാന്റെ കരിയറിലെ 40-ാമത്തെ ചിത്രം കൂടിയാണിത്.
ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറിന് വൻ വരവേൽപ്പാണ് സമൂഹമാധ്യമങ്ങളിൽ ലഭിച്ചത്. തിയറ്ററുകളിൽ മികച്ച ദൃശ്യാനുഭവം സമ്മാനിക്കുന്ന ഒന്നായിരിക്കും ചിത്രം എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്.
ആന്റണി വർഗീസ്, മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

