വടക്കഞ്ചേരി ∙ ദേശീയപാതയിൽ നിർത്തിയിടുന്ന വാഹനങ്ങളിൽ നിന്ന് ഡീസൽ മോഷ്ടിക്കുന്നത് വൻ സംഘമെന്ന് സൂചന. ശനിയാഴ്ച വടക്കഞ്ചേരിയിൽ നിന്ന് ഉത്തർപ്രദേശ് സ്വദേശികളായ 5 പേരെ വടക്കഞ്ചേരി പൊലീസ് പിടികൂടിയതോടെ ഇതിനു പിന്നിൽ വേറെയും സംഘമുണ്ടെന്നു പൊലീസിനു സൂചന ലഭിച്ചു.
കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ആലത്തൂർ, കുഴൽമന്ദം, വടക്കഞ്ചേരി സ്റ്റേഷനുകളിൽ ഒട്ടേറെ പരാതികൾ ലഭിച്ചിട്ടുണ്ട്.
വാളയാർ– വടക്കഞ്ചേരി ദേശീയപാത കേന്ദ്രീകരിച്ച് ഒരുമാസത്തിനിടെ 7 വാഹനങ്ങളിൽ നിന്ന് 2,000 ലീറ്റർ ഡീസൽ മോഷ്ടിച്ചതായാണു വിവരം.
പല ഡ്രൈവർമാരും പൊലീസിൽ പരാതി നൽകിയിട്ടില്ല. അടുത്ത ദിവസങ്ങളിൽ ഇതുസംബന്ധിച്ച് പരാതികൾ ബന്ധപ്പെട്ടവർക്കു നൽകുമെന്ന് ഓൾ കേരള ലോറി ഡ്രൈവേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
കഴിഞ്ഞദിവസം വടക്കഞ്ചേരിയിൽ നിർത്തിയിട്ട
തൃശൂർ സ്വദേശി ടി.മനോജിന്റെ ലോറിയിൽ നിന്ന് 350 ലീറ്റർ ഡീസലാണു മോഷ്ടിച്ചത്. പന്നിയങ്കര ടോൾ കേന്ദ്രത്തിനു സമീപം നിർത്തിയിട്ട
തമിഴ്നാട് സ്വദേശിയുടെ ലോറിയിൽ നിന്ന് 180 ലീറ്റർ ഡീസലും മോഷ്ടിച്ചു. ഇരട്ടക്കുളം സിഗ്നൽ പരിസരത്ത് നിർത്തിയിട്ട
ടാങ്കർ ലോറിയിൽ നിന്നും 250 ലീറ്റർ ഡീസൽ മോഷണം പോയി. പട്ടിക്കാട്, പുതുക്കാട് സ്റ്റേഷനുകളിലും ഡീസൽ മോഷണം സംബന്ധിച്ച പരാതിയുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

