മാവൂർ ∙ പൈപ്ലൈൻ റോഡിലെ കൽച്ചിറ താഴത്ത് ശുദ്ധജലവിതരണ പൈപ്പ് പൊട്ടി. ജല അതോറിറ്റിയുടെ കൂളിമാട് പമ്പിങ് സ്റ്റേഷനിൽ നിന്നും പഞ്ചായത്തിലെ വരൾച്ച ബാധിത പ്രദേശങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുന്ന പൈപ്പാണ് പൊട്ടിയത്.
പൈപ്പ് പൊട്ടിയതോടെ വിവിധ ഭാഗങ്ങളിലേക്കുള്ള ശുദ്ധജലവിതരണം മുടങ്ങി. ഈ ഭാഗത്ത് കഴിഞ്ഞ ആഴ്ച പൈപ്പ് പൊട്ടിയിരുന്നു.
അടിക്കടി ജലവിതരണ പൈപ്പ് പൊട്ടുന്നതിനാൽ പഞ്ചായത്തിലെ ശുദ്ധജലവിതരണം താളംതെറ്റി. ജലജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ പൈപ്ലൈൻ സ്ഥാപിച്ചിട്ടും മിക്കയിടങ്ങളിലും ജലവിതരണ പൈപ്പ് പൊട്ടുന്നത് പതിവായിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

