അന്തരിച്ച എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജന നായര്‍ക്ക് സമാശ്വാസ തൊഴില്‍ദാന പദ്ധതിയുടെ ഭാഗമായി ഔദ്യോഗിക നിയമനം ലഭിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പില്‍ ഭക്ഷ്യസുരക്ഷാ ഓഫിസറായാണ് നിരഞ്ജനയ്ക്ക് നിയമനം നല്‍കിയിട്ടുള്ളത്.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക കാര്യാലയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി.സതീശൻ നിരഞ്ജനയ്ക്ക് നിയമന ഉത്തരവ് നേരിട്ട് കൈമാറി. ചടങ്ങില്‍ നവീന്‍ ബാബുവിന്റെ ഭാര്യ ഡി.മഞ്ജുഷ, ആരോഗ്യമന്ത്രി കെ.മുരളീധരൻ, പഴകുളം മധു എം.എൽ.എ എന്നിവരും സന്നിഹിതരായിരുന്നു.
കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്സില്‍ 2024 ഒക്ടോബര്‍ 15നാണ് നവീന്‍ ബാബുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കലക്ടറേറ്റില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.
ദിവ്യ അദ്ദേഹത്തെ പരസ്യമായി അധിക്ഷേപിച്ചതിന് പിന്നാലെയായിരുന്നു ഈ ദാരുണ സംഭവം. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട
അന്വേഷണം പിന്നീട് സര്‍ക്കാര്‍ സിബിഐക്ക് വിടുകയുണ്ടായി. സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി.പി.ദിവ്യയാണ് കേസില്‍ പ്രതി.

