ഡല്‍ഹി: ഓണ്‍ലൈന്‍ ടാക്സി യാത്രക്കാര്‍ക്ക് ആശ്വാസകരമായ പുതിയ ഉത്തരവുമായി കേന്ദ്ര ഗതാഗത മന്ത്രാലയം രംഗത്ത്. യാത്രാവേളകളില്‍ ഓണ്‍ലൈന്‍ ടാക്സി ആപ്പുകള്‍ യാത്ര ആരംഭിക്കുന്നതിന് മുന്‍പ് ടിപ്പ് ചോദിക്കുന്ന രീതി പൂര്‍ണ്ണമായും ഒഴിവാക്കണമെന്നാണ് കേന്ദ്രത്തിന്റെ കര്‍ശന നിര്‍ദ്ദേശം.
ഊബര്‍, റാപ്പിഡോ തുടങ്ങിയ പ്രമുഖ ക്യാബ് അഗ്രിഗേറ്റര്മാര്ക്കാണ് മന്ത്രാലയം ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. റൈഡ് ബുക്ക് ചെയ്യുന്ന വേളയിലോ യാത്ര ആരംഭിക്കുന്നതിന് തൊട്ടുമുമ്പോ ആപ്പുകളില്‍ ടിപ്പ് ആവശ്യപ്പെടുന്ന ഓപ്ഷനുകള്‍ കാണിക്കാന്‍ പാടില്ല.
മുന്‍കൂര്‍ ടിപ്പ് നല്കിയാല് വാഹനം വേഗത്തില്‍ ലഭ്യമാകും എന്ന സമ്പ്രദായം ന്യായമല്ലെന്നും മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍, യാത്ര സുരക്ഷിതമായി പൂര്‍ത്തിയായ ശേഷം യാത്രക്കാര്‍ക്ക് സ്വന്തം താല്‍പ്പര്യപ്രകാരം വേണമെങ്കില്‍ ഡ്രൈവര്‍മാര്‍ക്ക് ടിപ്പ് നല്‍കാമെന്നും മന്ത്രാലയത്തിന്റെ ഉത്തരവിലുണ്ട്.
ക്യാബ് അഗ്രിഗേറ്ററുകളുടെ ആപ്ലിക്കേഷനുകളില്‍ നിന്നും ടിപ്പ് ആവശ്യപ്പെടുന്ന പ്രോപ്റ്റുകള്‍ അടിയന്തരമായി നീക്കം ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നല്കുന്ന മുന്‍കൂര്‍ ടിപ്പുകളുടെ അടിസ്ഥാനത്തില്‍ ട്രിപ്പുകള്‍ സ്വീകരിക്കപ്പെടാനുള്ള സാധ്യതകളോ, കാത്തിരിപ്പ് സമയമോ, സേവനത്തിന്റെ ഗുണനിലവാരമോ യാതൊരു കാരണവശാലും സ്വാധീനിക്കപ്പെടാന്‍ ഇടയാക്കരുത്.
ഇത്തരം മുന്‍കൂര്‍ ടിപ്പ് ഓപ്ഷനുകള്‍ ആപ്പുകളില്‍ നിന്നും എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്നാണ് കേന്ദ്ര ഗതാഗത മന്ത്രാലയം ആവര്‍ത്തിച്ച് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

