പാലക്കാട് ∙ മലേഷ്യയിൽ നടന്ന ഏഷ്യൻ ബീച്ച് വടംവലി ചാംപ്യൻഷിപ്പിൽ മലയാളിക്കരുത്തിൽ ഇന്ത്യയ്ക്ക് സ്വർണനേട്ടം. അണ്ടർ 23 ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിലും അണ്ടർ 19 ആൺകുട്ടികളുടെ വിഭാഗത്തിലും ഇന്ത്യ സ്വർണം നേടി. സീനിയർ മിക്സഡ് വിഭാഗത്തിൽ വെങ്കലവും നേടി.
തുടർന്നു നടന്ന ക്ലബ് ചാംപ്യൻഷിപ്പിൽ ആൺകുട്ടികളും പെൺകുട്ടികളും സ്വർണം നേടി. മലേഷ്യയിൽ നിന്ന് ഇന്ത്യൻ ടീമുകൾ 5 സ്വർണവും ഒരു വെങ്കലുമാണ് സ്വന്തമാക്കിയത്.
ഈ നേട്ടങ്ങളിലേക്കെത്തിയത് ഇന്ത്യൻ പരിശീലകനും പാലക്കാട്ടുകാരനുമായ ടെലിൻ കെ.തമ്പിയുടെ മികവിലായിരുന്നു. ആദ്യമായിട്ടാണ് ഇത്തരം നേട്ടമെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ ടീമുകളിൽ 20 മലയാളികളായിരു എന്നതും വിജയത്തിന്റെ തിളക്കംകൂട്ടുന്നു.
ചൈനീസ് തായ്പേയ്, മംഗോളിയ, കിർഗിസ്ഥാൻ, മലേഷ്യ, കുവൈത്ത് എന്നീ രാജ്യങ്ങളായിരുന്നു എതിരാളികൾ. പാലക്കാട് മേഴ്സി കോളജിലാണ് ഇന്ത്യൻ ടീമുകളുടെ പരിശീലന ക്യാംപ് നടന്നത്. ഇന്ത്യൻ വടംവലി അസോസിയേഷൻ സെക്രട്ടറി മദൻ മോഹൻ, ടെക്നിക്കൽ ഒഫിഷ്യൽ മാധവി പട്ടേൽ, അർജുൻ സിങ്, സതീഷ്, ഗൗരവ്, എന്നിവരും ടീമിനൊപ്പം ചേർന്നു.
പരിശീലകൻ ടെലിൻ കെ.തമ്പിയുടെ മകൾ എലിസബത്ത് കെ.ടെലിൻ അണ്ടർ 19 മിക്സ്ഡ് ടീമിന്റെ ക്യാപ്റ്റനായിരുന്നു.
അണ്ടർ 19 ആൺകുട്ടികളുടെ ക്യാപ്റ്റൻ എഡ്വിൻ, അണ്ടർ 23 പെൺകുട്ടികളുടെ ക്യാപ്റ്റൻ ബി.ഭദ്ര, അണ്ടർ 23 മിക്സഡ് ക്യാപ്റ്റൻ എസ്.അതിശയ, അണ്ടർ 23 ക്ലബ് ക്യാപ്റ്റൻ ഋതു ജയ തുടങ്ങിയ 20 മലയാളികളും രാജ്യത്തിന്റെ നേട്ടത്തിൽ പങ്കാളികളായി. ടെലിൻ കെ.തമ്പിയുടെ മറ്റൊരു മകൾ ക്രിസ്റ്റി കെ.ടെലിൻ അസിസ്റ്റന്റ് കോച്ചായും പാലക്കാട്ടുകാരൻ വി.ഭവജനും ഡോ.ശ്രീജിത്തും ക്യാംപ് മാനേജർമാരായും ഒപ്പമുണ്ടായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

