നിസ്സാരമായ വിവരങ്ങളും പലതരം ലിസ്റ്റുകളും മാത്രം കുറിച്ചുവെച്ചിരുന്ന ഒരു ലളിതമായ ആപ്പായിട്ടാണ് പലരും ഗൂഗിൾ കീപ്പ് (Google Keep) ഉപയോഗിച്ചുതുടങ്ങിയത്. എന്നാൽ ഗൂഗിൾ ഉൽപ്പാദനക്ഷമതയുടെ ഒരു പ്രധാന മുൻനിര സംവിധാനമായി ഗൂഗിൾ കീപ്പ് മാറിയിരിക്കുകയാണ്.
വെറുമൊരു കുറിപ്പ് ആപ്പ് എന്ന നിലയിൽ നിന്നും ഇതൊരു ഓട്ടോമേറ്റഡ് വർക്ക്ഫ്ലോ ആയി മാറിക്കഴിഞ്ഞു. നിങ്ങളുടെ ആശയങ്ങളെ കൃത്യമായ സമയപരിധിയുള്ള പ്രവൃത്തികളാക്കി മാറ്റാൻ ഈ പുതിയ സംയോജനം സഹായിക്കുന്നു.
ഗൂഗിൾ ടാസ്കുകളുമായുള്ള (Google Tasks) കീപ്പിന്റെ തടസ്സമില്ലാത്ത സംയോജനമാണ് ഇതിന് പിന്നിൽ. ആൻഡ്രോയിഡിൽ ഗൂഗിളിന് മികച്ച നോട്ട്-ടേക്കിംഗ്, ടാസ്ക്-മാനേജ്മെന്റ് ആപ്പുകൾ ഉണ്ടെങ്കിലും അവ പരസ്പരം ബന്ധപ്പെട്ടിരുന്നില്ല.
കീപ്പിൽ റിമൈൻഡറുകൾ വെക്കാമെങ്കിലും അവ ടാസ്ക് ആപ്പുമായി സിങ്ക് ചെയ്യാനുള്ള സംവിധാനം ഉണ്ടായിരുന്നില്ല. ഒടുവിൽ ഗൂഗിൾ ഈ അകൽച്ച ഇല്ലാതാക്കിയിരിക്കുകയാണ്.
ഗ്രാസറി ഷോപ്പിൽ നിൽക്കുമ്പോൾ തിങ്കളാഴ്ചത്തെ മീറ്റിംഗിനുള്ള തയാറെടുപ്പുകൾ ഓർമ്മ വന്നാൽ, വലിയ പ്രൊജക്ട് മാനേജർ ആപ്പുകളിൽ പരതി സമയം കളയേണ്ടതില്ല. പകരം ഗൂഗിൾ കീപ്പ് തുറന്ന് നോട്ട് ടൈപ്പ് ചെയ്ത് റിമൈൻഡർ ഐക്കൺ ടാപ്പ് ചെയ്താൽ മതിയാകും.
കീപ്പ് കൂടുതൽ ദൃശ്യപരതയുള്ളതായതിനാൽ വേഗത്തിലുള്ള ജോലികൾക്ക് മഞ്ഞ നിറവും, ആഴത്തിലുള്ള പ്രവൃത്തികൾക്ക് നീല നിറവും നൽകി കളർ കോഡ് ചെയ്യാം. ഗൂഗിൾ കീപ്പ് റിമൈൻഡറുകൾ ടാസ്ക് ഇക്കോസിസ്റ്റത്തിലേക്ക് മാറ്റിയതോടെ, ഗ്രാസറി ലിസ്റ്റും തിങ്കളാഴ്ചത്തെ മീറ്റിംഗ് ടൂ-ഡുവും ഗൂഗിൾ ടാസ്ക് ലിസ്റ്റിൽ ഒന്നിച്ച് കാണാൻ സാധിക്കും.
ജിമെയിലോ ഗൂഗിൾ ഡോക്സോ തുറക്കുമ്പോൾ ടാസ്ക് സൈഡ്ബാർ വഴി നമ്മുടെ പ്രൊഫഷണൽ ടൂ-ഡുവിനൊപ്പം കീപ്പ് നോട്ടും കാണാൻ കഴിയും. ലാപ്ടോപ്പിൽ ഇരുന്ന് ടാസ്ക് ആപ്പിൽ ആ ജോലി ടിക്ക് ചെയ്താൽ കീപ്പിലെ റിമൈൻഡറും ഓട്ടോമാറ്റിക്കായി ‘Done’ ആയി മാറും.
രണ്ട് സ്ഥലത്തുപോയി നോട്ടിഫിക്കേഷനുകൾ ക്ലിയർ ചെയ്യേണ്ടി വരുന്നില്ല. വർക്ക്ഫ്ലോ രൂപപ്പെടുത്തുന്നതിനേക്കാൾ കൂടുതൽ സമയം അതിന്റെ ഫോൾഡറുകളും ടാഗുകളും ക്രമീകരിക്കാൻ ചെലവഴിച്ചിരുന്ന കാലമുണ്ടായിരുന്നു.
നോട്ടുകൾക്ക് എന്ത് പേരിടണം എന്ന് ആലോചിച്ച് വിഷമിക്കേണ്ടി വരാറുമുണ്ട്. എന്നാൽ കീപ്പിൽ പലപ്പോഴും നോട്ടുകൾക്ക് തലക്കെട്ട് നൽകേണ്ടി വരാറില്ല.
പെട്ടെന്ന് ഒരു ഫോട്ടോ എടുക്കുകയോ ബുള്ളറ്റ് ലിസ്റ്റ് ടൈപ്പ് ചെയ്യുകയോ ആണ് ചെയ്യാറുള്ളത്. റിമൈൻഡർ ആ നോട്ടുകളെ ഗൂഗിൾ ടാസ്ക് ഫീഡിലേക്ക് എത്തിക്കുമെന്ന് അറിയാവുന്നത് കൊണ്ട്, നോട്ട് തികഞ്ഞ ഫോർമാറ്റിൽ ആയിരിക്കണം എന്ന വാശി ആവശ്യമില്ല.
നോട്ട് അവിടെ ഉണ്ടായാൽ മാത്രം മതിയാകും. നോട്ട് തയാറാക്കിയ ശേഷം മുകളിലുള്ള റിമൈൻഡർ ഐക്കൺ ടാപ്പ് ചെയ്താൽ ഗൂഗിൾ ടാസ്ക് പോലെയുള്ള മെനു തുറക്കുവാനും തീയതിയും സമയവും നിശ്ചയിക്കാനും സാധിക്കും.
എന്നാൽ ടാസ്ക് ആപ്പിലെ പ്രത്യേക ലിസ്റ്റുകളിലേക്ക് റിമൈൻഡർ സേവ് ചെയ്യാൻ നിലവിൽ മാർഗ്ഗമില്ല. ഭാവിയിലെ അപ്ഡേറ്റുകളിൽ ഈ സൗകര്യം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവിൽ ഈ റിമൈൻഡറുകളെല്ലാം ‘My Tasks’ ലിസ്റ്റിൽ മാത്രമാണ് സേവ് ആകുന്നത്. അതുപോലെ വലിയ നോട്ടുകളോ ചെക്ക്ബോക്സുകൾ ഉള്ള നൂട്ടുകളോ ടാസ്ക് ആപ്പിൽ കാണുമ്പോൾ ഫോർമാറ്റിംഗിൽ ചെറിയ പ്രശ്നങ്ങൾ അനുഭവപ്പെടുന്നുണ്ട്.
ഗൂഗിളിന് ഇതിലും മികച്ച രീതിയിൽ ഇത് ചെയ്യാൻ കഴിയുമായിരുന്നു. ഇവിടെയാണ് കാര്യങ്ങൾ കൂടുതൽ രസകരമാകുന്നത്.
കീപ്പും ടാസ്കുകളും ഉൾപ്പെടെയുള്ള ഗൂഗിൾ വർക്ക്സ്പേസ് ആപ്പുകളുമായി ജെമിനി (Gemini) തടസ്സമില്ലാതെ പ്രവർത്തിക്കുന്നുണ്ട്. ജെമിനി ആപ്പ് വഴി കൃത്യമായ റിമൈൻഡറോടുകൂടി പുതിയൊരു ടാസ്ക് നിർമ്മിക്കാൻ ആവശ്യപ്പെടാം.
ജെമിനി ഗൂഗിൾ കീപ്പിൽ ഒരു നോട്ട് എഴുതുകയും ടാസ്കിൽ അതിനായി റിമൈൻഡർ സെറ്റ് ചെയ്യുകയും ചെയ്യുന്നു. ആപ്പിൽ ആ നോട്ടിന് താഴെ ചെറിയൊരു ജെമിനി ലേബൽ കാണാൻ സാധിക്കും.
എന്നാൽ ജെമിനി വോയ്സ് പ്രോപ്റ്റ് ഉപയോഗിക്കുമ്പോൾ കീപ്പിൽ റിമൈൻഡർ ക്രിയേറ്റ് ചെയ്യുന്നില്ല പകരം കീപ്പ് നോട്ടുകളെ പൂർണ്ണമായും ഒഴിവാക്കി ടാസ്കിൽ നേരിട്ട് ചേർക്കുകയാണ് ചെയ്യുന്നത്. ഇനി മുതൽ ടാസ്ക് ആപ്പ് വളരെ അപൂർവ്വമായേ തുറക്കേണ്ടി വരുന്നുള്ളൂ.
പ്രത്യേക ലിസ്റ്റുകളിൽ ടാസ്കുകൾ ക്രമീകരിക്കാൻ മാത്രമാണ് ഇപ്പോൾ ടാസ്ക് ആപ്പ് ഉപയോഗിക്കുന്നത്. പകരം ഗൂഗിൾ കീപ്പ് തുറന്ന് ടെക്സ്റ്റ്, ഇമേജുകൾ, ഫോർമാറ്റിംഗ് ഓപ്ഷനുകൾ, ലിങ്കുകൾ എന്നിവ ഉൾപ്പെടുത്തി പ്രസക്തമായ വിവരങ്ങൾ ചേർത്ത് നോട്ട് തയാറാക്കുകയും ഗൂഗിൾ ടാസ്കുകളുമായി സിങ്ക് ആകുന്ന രീതിയിൽ റിമൈൻഡർ സെറ്റ് ചെയ്യുകയും ചെയ്യാം.
ചുരുക്കത്തിൽ, ഒരു പവർ യൂസർ ആകുക എന്നത് നിങ്ങൾ എത്ര ഫീച്ചറുകൾ ഉപയോഗിക്കുന്നു എന്നതിലല്ല, മറിച്ച് നിങ്ങളുടെ നോട്ടുകളും ടൂ-ഡു ലിസ്റ്റും തമ്മിൽ എത്രത്തോളം വേഗത്തിൽ ആശയവിനിമയം നടക്കുന്നു എന്നതിലാണ്. ഇനി മുതൽ ലളിതമായ നോട്ട് ആപ്പിനും കരുത്തുറ്റ ടാസ്ക് മാനേജറിനും ഇടയിൽ മാറി മാറി ബുദ്ധിമുട്ടേണ്ടി വരില്ല.
ഒറ്റ ആപ്പിൽ രണ്ടിന്റെയും മികച്ച സേവനം ലഭ്യമാണ്. സങ്കീർണ്ണമായ ഉൽപ്പാദനക്ഷമത സംവിധാനങ്ങൾ കണ്ട് ആശങ്കപ്പെടുന്നവർ ഈ സംയോജനം ഒരു വഴ്ചത്തേക്ക് പരീക്ഷിച്ചു നോക്കൂ.
ആദ്യ നോട്ട് എഴുതുക, റിമൈൻഡർ എനേബിൾ ചെയ്യുക, ഡിജിറ്റൽ കുറിപ്പുകളെ മികച്ച രീതിയിലുള്ള പ്രവർത്തനക്ഷമതയുള്ള സംവിധാനമാക്കി മാറ്റുക. ഗൂഗിൾ ടാസ്ക് ഇന്റഗ്രേഷന് പുറമെ, നിങ്ങളുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനായി ഗൂഗിൾ ടാസ്കിൽ ജെമിനിയും ഉപയോഗിക്കാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

