പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ സംഭവത്തിൽ യുവാവ് പൊലീസിന്റെ പിടിയിലായി. ചാലിയം കടുക്ക ബസാർ സ്വദേശി അരയൻ വളപ്പിൽ വീട്ടിൽ ഫിറാദ് (25) ആണ് ഔദ്യോഗിക നടപടികൾക്ക് ശേഷം അറസ്റ്റിലായത്.
മണ്ണൂർ വളവ് സ്വദേശിനിയായ വിദ്യാർഥിനിയെ പ്രതി നിരന്തരം ശല്യം ചെയ്യുകയും പിന്തുടരുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായി ചാലിയം ബീച്ചിൽ വെച്ച് പെൺകുട്ടിക്ക് നേരെ അതിക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബേപ്പൂർ പൊലീസ് കേസെടുത്ത് നടത്തിയ ശക്തമായ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. നല്ലളം പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ നിലവിൽ മറ്റൊരു പോക്സോ കേസും നിലവിലുണ്ട്.
ഈ കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷമാണ് പ്രതി വീണ്ടും സമാനമായ കുറ്റകൃത്യം ആവർത്തിച്ചതെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

