ചക്കിട്ടപാറ∙ പെരുവണ്ണാമൂഴി ഡാമിൽനിന്നു കുറ്റ്യാടി ജലസേചന പദ്ധതി കനാലിലേക്കു നാളെ മുതൽ ജലമൊഴുകി തുടങ്ങും. കുറ്റ്യാടി ജലസേചന പദ്ധതിക്കു ജീവാർപ്പണം ചെയ്തവരെ അനുസ്മരിച്ചു പെരുവണ്ണാമൂഴിയിലെ സ്തൂപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം രാവിലെ 9ന് ഷട്ടർ തുറക്കും.പട്ടാണിപ്പാറ വരെയുള്ള 3 കിലോമീറ്റർ പ്രധാന കനാലിലേക്ക് ഒഴുക്കുന്ന ജലം വലതുകരയിലേക്ക് ആദ്യമെത്തും.
വലതുകര കനാലിന്റെ 70% ശുചീകരണം പൂർത്തീകരിച്ചു.
രണ്ടാം ഘട്ടത്തിൽ ഫെബ്രുവരി 6ന് ഇടതുകര കനാൽ കൂടി തുറക്കും. ജലസേചന വകുപ്പിന്റെ ടെക്നിക്കൽ, ഓഫിസ് ഉദ്യോഗസ്ഥരെ ബിഎൽഒ, എസ്ഐആർ ഡ്യൂട്ടിക്ക് നിയോഗിച്ചതും കനാൽ തുറക്കുന്നതിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾക്ക് തടസ്സമായിരുന്നു. കനാൽ ശുചീകരണത്തിന് 5 കോടിയോളം ഫണ്ട് ആവശ്യമുള്ളപ്പോൾ 2.50 കോടി മാത്രം അനുവദിച്ചതും പ്രശ്നമായി.
6 MINUTES AGO 13 MINUTES AGO 25 MINUTES AGO കനാൽ തുറക്കുന്നതിന്റെ മുന്നോടിയായി 6 മെഗാവാട്ടിന്റെ പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുത പദ്ധതിക്കു വൈദ്യുതോൽപാദനത്തിനു ഡാമിൽ നിന്നു വെള്ളമെടുക്കുന്നത് കഴിഞ്ഞ ദിവസം മുതൽ നിർത്തി. ഇന്നലെ ഡാമിലെ ജലനിരപ്പ് 38.70 മീറ്റർ ആണ്.
കക്കയത്ത് വൈദ്യുതോൽപാദന ശേഷം പുറന്തള്ളുന്ന ജലവും പെരുവണ്ണാമൂഴി ഡാമിലേക്കാണ് എത്തുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

