കുറ്റ്യാടി∙ മുണ്ടക്കുറ്റിയിൽ മീത്തലേ കാപ്പുമ്മൽ രമേശന്റെ വീട്ടിൽ മക്കൾ കിടന്നുറങ്ങിയ കിടക്കയിൽ നിന്നും മറ്റു മുറികളിൽ നിന്നുമായി 5 വിഷപ്പാമ്പുകളെ കണ്ടെത്തി. കഴിഞ്ഞ ദിവസം രാവിലെ വീട്ടുകാർ ഉണർന്നപ്പോഴാണു പാമ്പിനെ കണ്ടത്.
ഒരു വയസ്സുള്ള മകനും എട്ടു വയസ്സുള്ള മകളും ഉറങ്ങിയ കിടക്കയിലെ തലയണയ്ക്കടിയിലാണു വെള്ളിക്കെട്ടൻ പാമ്പിനെ കണ്ടത്. പാമ്പിനെ എടുത്തുമാറ്റി.
പിന്നീട് മകൾ ബാത്ത് റൂമിൽ കയറിയപ്പോൾ അവിടെയും ഒരു വെള്ളിക്കെട്ടൻ പാമ്പ്.
തുടർന്ന് രമേശൻ വീടിന്റെ മറ്റ് റൂമുകൾ പരിശോധിക്കുമ്പോൾ ഒരു പാമ്പിനെ കൂടി കണ്ടെത്തി. രാത്രി നാട്ടുകാർ എത്തി വീടും പരിസരവും ഒന്നുകൂടി വിശദമായി പരിശോധിച്ചപ്പോൾ ബാത്ത് റൂമിന് അടുത്തായി രണ്ട് വെള്ളിക്കെട്ടൻ പാമ്പിനെ കൂടി കണ്ടെത്താൻ കഴിഞ്ഞു.
ഭിത്തികൾ സിമന്റ് തേച്ച, നിലം മുഴുവനായും ടൈൽ പാകിയ വീടിനുള്ളിലാണു പാമ്പുകളെ കണ്ടത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

