നഗരത്തിലെ ബിരിയാണി വിപണി കടുത്ത പ്രതിസന്ധിയിലേക്ക്. അരിയുടെയും കോഴിയുടെയും വിലവർധനവിന് പുറമേ ദമ്മിടാൻ ഉപയോഗിക്കുന്ന മൈദയ്ക്കും വിറകിന് പകരമുള്ള ചിരട്ടയ്ക്കും വില കുതിച്ചുയർന്നതാണ് ബിരിയാണി ചെമ്പുകളിലെ ചൂട് കുറയ്ക്കുന്നത്.
നിലവിൽ ഹോട്ടലുകളിൽ 180 രൂപ മുതൽ 300 രൂപ വരെയാണ് ഒരു പ്ലേറ്റ് ബിരിയാണിയുടെ നിരക്ക്. ഈ സാഹചര്യത്തിൽ സാധാരണക്കാരായ ഭക്ഷണപ്രിയരും കേറ്ററിങ്-ഹോട്ടൽ വ്യാപാരികളും ഒരുപോലെ ദുരിതത്തിലായിരിക്കുകയാണ്.
പ്രേംചന്ദ് വള്ളിൽ (കേറ്ററിങ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്) വ്യക്തമാക്കുന്നത് ഇങ്ങനെ:
“രണ്ടോ മൂന്നോ മാസം മുൻപ് മുൻകൂട്ടി ഓർഡറുകൾ സ്വീകരിച്ചു പോയി. പെട്ടെന്ന് ബിരിയാണിക്ക് വില കൂട്ടാൻ കഴിയാതെ, ഭീമമായ നഷ്ടമാണ് നേരിടുന്നത്.
മലപ്പുറം ഉൾപ്പെടെയുള്ള മറ്റ് ജില്ലകളുമായി താരതമ്യം ചെയ്യുമ്പോൾ കോഴിക്കോട് നഗരത്തിൽ ചിക്കന് ഉയർന്ന വിലയാണ്. ജില്ലാ ഭരണകൂടത്തിന്റെയും സർക്കാരിന്റെയും അടിയന്തര ഇടപെടൽ ആവശ്യമാണ്.” സാധാരണക്കാരുടെ ഭക്ഷണപ്രിയമായ ബിരിയാണിയുടെ വില സാധാരണക്കാരുടെ ബജറ്റിനെയാണ് താളം തെറ്റിക്കുന്നത്.
ഗുണമേന്മയോടെയുള്ള ന്യായവില ഉറപ്പാക്കാൻ അധികാരികളുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടലുകളും ചർച്ചകളും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികളും പൊതുജനങ്ങളും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

