ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ബെംഗളൂരുവിലെ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുന്ന തിരുവനന്തപുരം സ്വദേശിയായ യുവാവിന് ജീവൻ നിലനിർത്താൻ സുമനസ്സുകളുടെ കാരുണ്യം തേടുന്നു. തിരുവനന്തപുരം പോങ്ങുമൂട് ദേവീഭവനിൽ ആദിത്യൻ (22) ആണ് സെറിബ്രൽ ഹെമറേജ് ബാധിച്ച് ബെംഗളൂരു യശ്വന്ത് പൂർ മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
കടുത്ത ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിലുള്ള ആദിത്യന്റെ വെന്റിലേറ്റർ ചികിത്സയ്ക്കായി വലിയ തുകയാണ് ആവശ്യമായി വരുന്നത്. വരും ദിവസങ്ങളിലെ ചികിത്സാ ചെലവുകൾ മാത്രം കുടുംബത്തിന് താങ്ങാൻ കഴിയാത്തത്ര ഉയരത്തിലാണ്.
ബെംഗളൂരുവിലെ ആചാര്യ കോളജിൽ നിന്നു ബിബിഎ ഏവിയേഷൻ കോഴ്സ് പൂർത്തിയാക്കിയ ആദിത്യൻ, സഹോദരന്റെ അഡ്മിഷന്റെ ആവശ്യത്തിനായി പോയപ്പോഴാണ് അപ്രതീക്ഷിതമായി ഫിറ്റ്സ് വന്ന് കുഴഞ്ഞുവീണത്. കുടുംബത്തിന്റെ നിലവിലെ സാമ്പത്തിക സാഹചര്യം ഈ പ്രതിസന്ധിയെ കൂടുതൽ വഷളാക്കിയിരിക്കുകയാണ്.
ആദിത്യന്റെ പിതാവ് ബിപിൻ കുമാർ ഗുരുതര വൃക്കരോഗ ബാധിതനാണ്. 2008 മുതൽ വൃക്കരോഗത്തിന് ചികിത്സയിലാണ്.
2009ൽ കിഡ്നി ട്രാൻസ്പ്ലാന്റ് നടത്തിയെങ്കിലും റിജക്റ്റായി. കഴിഞ്ഞ 13 വർഷമായി ആഴ്ചയിൽ 3 തവണ ഡയാലിസിസ് ചെയ്താണ് മുന്നോട്ടുപോകുന്നത്.
അമ്മ കെ.ശാന്തി വീട്ടമ്മയാണ്. ഈ അപ്രതീക്ഷിത പ്രതിസന്ധി കുടുംബത്തെ സാമ്പത്തികമായി തളർത്തിയിരിക്കുകയാണ്.
സുമനസ്സുകളുടെ സഹായം ഇല്ലാതെ ആദിത്യന്റെ ചികിത്സ തുടരാൻ കഴിയാത്ത അവസ്ഥയിലാണ് കുടുംബം. ചികിത്സാ സഹായാർഥം ആദിത്യന്റെ പിതാവ് ബിപിൻകുമാറിന്റെ പേരിൽ ഫെഡറൽ ബാങ്കിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

