കോഴിക്കോട് ∙ വലിയങ്ങാടി ഇന്നലെ നിശ്ശബ്ദമായിരുന്നു. തൊഴിലാളികളുടെ ശബ്ദമില്ല..
ലോറികളുടെ ഹോണടികളില്ല. ചാക്കുകെട്ടുകൾ ഇറക്കുന്നതിന്റെ താളമില്ല.
നാലു ജീവനുകൾ പൊലിഞ്ഞതിന്റെ വേദന വലിയങ്ങാടിയുടെ ആകാശത്തെ മൂടിനിൽക്കുകയായിരുന്നു. തങ്ങളുടെ കൂടെ ജോലി ചെയ്ത് കുടുംബം പുലർത്തിയ നാലുപേർക്കുവേണ്ടി ഇന്നലെ വലിയങ്ങാടി അടച്ചിട്ട് ദുഃഖാചരണം നടത്തുകയായിരുന്നു.
പഴയ പാസ്പോർട്ട് ഓഫിസ് കെട്ടിടത്തിനുമുന്നിൽ സമീനമോൾ എന്ന മിനി ലോറി വിറങ്ങലിച്ചു നിൽക്കുകയാണ്.
അത്തോളിയിൽനിന്ന് ഈ ലോറി ഓടിച്ച് ഇവിടെ കൊണ്ടുവന്നു നിർത്തിയത് ഉടമയും ഡ്രൈവറുമായ ബഷീറാണ്. എൻജിന്റെ ചൂടാറുംമുൻപേ ദുരന്തത്തിൽ ബഷീർ പിടഞ്ഞുവീണു.
തിരികെ കൊണ്ടുപോവാൻ ആളില്ലാതെ ആ ലോറി അവിടെ കിടക്കുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

