കോഴിക്കോട് ∙ ലോകത്ത് സമാധാനം വേണമെങ്കിൽ ചെറുതാകാനും വിട്ടുകൊടുക്കാനും പഠിക്കണമെന്ന് കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ.
ക്രിസ്മസ് നൽകുന്നത് മാനവ സാഹോദര്യത്തിന്റെ സന്ദേശമാണ്. ദൈവം മനുഷ്യനായി ചെറുതായി എന്നതാണ് ക്രിസ്മസ് നമ്മെ ഓർമിപ്പിക്കുന്നത്.
വിട്ടുകൊടുക്കാനും ചെറുതാകാനുമാണ് യേശുക്രിസ്തു പഠിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് അതിരൂപതയുടെ സഹകരണത്തോടെ കാലിക്കറ്റ് പ്രസ് ക്ലബ് സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിട്ടുകൊടുക്കാൻ തയാറാകാത്തതു കൊണ്ടാണ് ലോകത്ത് യുദ്ധങ്ങൾ ഉണ്ടാവുന്നത്.
ആരെങ്കിലും വിട്ടുകൊടുത്താൽ യുദ്ധം ഉണ്ടാവില്ല. ദൈവം സ്നേഹത്തിന്റെ ഭാഷയിലാണ് സംസാരിച്ചത്.
മനുഷ്യരും അത്തരം സ്നേഹ ഭാഷ സംസാരിച്ചാൽ സമാധാനം കൈവരും. ക്രിസ്മസ് ജാതിമത ചിന്തകൾക്കതീതമായി എല്ലാവരുടെയും ആഘോഷം ആണെന്നും അദ്ദേഹം പറഞ്ഞു.
പ്രസ് ക്ലബ് പ്രസിഡന്റ് ഇ.പി. മുഹമ്മദ് അധ്യക്ഷനായി.
അതിരൂപത വികാരി ജനറൽ മോൺ. ജെൻസൺ പുത്തൻവീട്ടിൽ, ഫാ.
സൈമൺ പീറ്റർ, കെയുഡബ്ല്യുജെ സംസ്ഥാന കമ്മിറ്റി അംഗം പി.വി. അരവിന്ദ്, പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് കെ.എസ്.
രേഷ്മ, ജോയിന്റ് സെക്രട്ടറി, ഒ. സയ്യിദ് അലി ശിഹാബ്, പ്രസ് ക്ലബ് സെക്രട്ടറി പി.കെ സജിത്, വൈസ് പ്രസിഡന്റ് എ.
ബിജുനാഥ് എന്നിവർ പ്രസംഗിച്ചു. കലാപരിപാടികൾ, ക്രിസ്മസ് വിരുന്ന്, കേക്ക് വിതരണം എന്നിവയും ആഘോഷത്തിന്റെ ഭാഗമായി നടന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

