കേരള പത്രപ്രവർത്തക യൂണിയന്റെ (കെയുഡബ്ല്യുജെ) 2026-28 കാലയളവിലേക്കുള്ള കോഴിക്കോട് ജില്ലാ നേതൃത്വത്തെ തെരഞ്ഞെടുത്തു. ദീപക് ധർമ്മടം (24 ന്യൂസ്) ജില്ലാ പ്രസിഡന്റായും എ.വി ഫർദിസ് (ന്യൂസ് കേരള) സെക്രട്ടറിയായും ചുമതലയേൽക്കും.
വി.വി.കെ.ഫിജാസ് ആണ് പുതിയ ട്രഷറർ. യൂണിയന്റെ മറ്റ് പ്രധാന ഭാരവാഹികളായി ടി.വി ലൈല (സുപ്രഭാതം), സയ്യിദ് അലി ശിഹാബ് (സിറാജ്) എന്നിവരെ വൈസ് പ്രസിഡന്റുമാരായും, ബഷീർ കൊടിയത്തൂർ (ചന്ദ്രിക), കെ.എസ്.രേഷ്മ (അമൃത ടി.വി) എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.
കൂടാതെ, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി വിനോദ് താമരശ്ശേരി (മംഗളം), അജീഷ് അത്തോളി (ജീവൻ ടി.വി), കെ.ഫസീല, ദിലീപ് ദേവസ്യ (ബിഗ് ടിവി), വി.മിത്രൻ, കെ.പി.രമേഷ് (ഇ ന്യൂസ്), പി.വർഷ (24 ന്യൂസ്), കെ.എം സന്തോഷ് കുമാർ (ബിസിനസ് വിഷൻ) എന്നിവരെയും തെരഞ്ഞെടുത്തു. വരണാധികാരി കെ.സി റിയാസ്, കെയുഡബ്ല്യുജെ മുൻ സംസ്ഥാന സെക്രട്ടറി സി.വിനോദ് ചന്ദ്രൻ, അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസർ എം.വി.
ഫിറോസ്, പ്രസ് ക്ലബ് ഓഫിസ് സെക്രട്ടറി എം. ഉണ്ണികൃഷ്ണൻ, മാനേജർ ടി.പി.ഗംഗാധരൻ, കെ.വൈശാഖ്, പി.പി.അനിൽകുമാർ, കെ.പി.ഷൈജു, അഭിലാഷ് മോഹൻദാസ്, ജെ.എസ്.
ഷനിൽ, ആർ.കെ. ഷബീർ, വി.വി.
സഞ്ജു, ഫസ്ന ഫാത്തിമ, സി.പി.സുജാത, പി.പത്മനാഭൻ തുടങ്ങിയ പ്രമുഖർ തെരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി. അതേസമയം, യൂണിയന്റെ സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നവംബർ 2, 3 തീയതികളിൽ തൃശൂരിൽ നടക്കുമെന്ന് സംസ്ഥാന വരണാധികാരി അറിയിച്ചു.
സംസ്ഥാന പ്രസിഡന്റ്, ജനറൽ സെക്രട്ടറി, സംസ്ഥാന എക്സിക്യൂട്ടീവ് എന്നീ ക്രമത്തിലാണ് വോട്ടെണ്ണൽ നടക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

