ചേർത്തല: ആലപ്പുഴ തെക്കേ അങ്ങാടി ജങ്ഷനിൽ കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു. തണ്ണീർമുക്കം പഞ്ചായത്ത് 21-ാം വാർഡ് പുത്തൻവെളിയിൽ ടി വി രമേശൻ – രേവമ്മ ദമ്പതികളുടെ മകൻ അരുൺ രമേശ് (28) ആണ് ദാരുണമായി മരണപ്പെട്ടത്.
വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് ഈ ദാരുണ സംഭവം ഉണ്ടായത്. അപകടത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ചതിനെ തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ് ഗുരുതര പരിക്കേറ്റ അരുണിനെ പ്രദേശവാസികൾ ഉടൻതന്നെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എറണാകുളത്ത് ഐ ടി മേഖലയിൽ ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. അപകടത്തെ തുടർന്ന് അരൂക്കുറ്റി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം രാത്രിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
സഹോദരി: അർത്ഥന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

