സോണിയ ഗാന്ധി തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ച പുതിയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. അന്തരിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമൊത്തുള്ള ജീവിതവും പ്രണയകാലവുമാണ് കോൺഗ്രസ് ചെയർപേഴ്സൺ ഈ വീഡിയോയിൽ അനുസ്മരിക്കുന്നത്.
പരസ്പരം പരിചയപ്പെട്ടതിന്റെയും ഒന്നിച്ച് നടത്തിയ യാത്രകളുടെയും മനോഹരമായ ഓർമ്മകൾ വീഡിയോയിൽ പങ്കുവെച്ചിട്ടുണ്ട്. നവംബർ 10-ന് പുറത്തിറങ്ങുന്ന തന്റെ പുതിയ പുസ്തകമായ ‘ബിലോംഗിങ്: എ ജേർണി ഓഫ് ലവ്’ എന്ന കൃതിയുടെ പ്രചാരണാർത്ഥമാണ് ഈ ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
കേംബ്രിഡ്ജിലെ ഒരു ചെറിയ ഗ്രീക്ക് റസ്റ്റോറന്റിൽ വെച്ചാണ് തങ്ങൾ ആദ്യമായി കണ്ടുമുട്ടിയതെന്നും അവിടെയാണ് പ്രണയത്തിന് തുടക്കമായതെന്നും സോണിയ ഗാന്ധി വീഡിയോയിൽ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

