കോഴിക്കോട്∙ എന്‍സിസി ദിനാചരണത്തിന്റെ ഭാഗമായി കേരള ഗേള്‍സ് ബറ്റാലിയന് എന്‍സിസിയുടെ ആഭിമുഖ്യത്തില്‍ ജിടിസി കോഴിക്കോട് രക്തദാന ക്യാംപ് സംഘടിപ്പിച്ചു. എന്‍സിസി കാഡറ്റുമാരില് സ്വമേധയാ രക്തദാന ബോധവത്കരണവും സാമൂഹിക ബോധവത്കരണവും സാമൂഹിക ഉത്തരവാദിത്വ ബോധവും വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
രണ്ട് ഓഫീസര്‍മാര്‍, പത്ത് പിഐ സ്റ്റാഫ്, 65 കാഡറ്റുമാര്‍ എന്നിവര്‍ ക്യാംപില്‍ പങ്കെടുത്തു.
രക്തദാനം ചെയ്ത എല്ലാ പങ്കാളികളെയും സര്‍ട്ടിഫിക്കറ്റ് നല്കി ആദരിച്ചു. ഉള്ള്യേരിയിലെ മലബാര്‍ മെഡിക്കല്‍ കോളജാണ് ക്യാംപില്‍ വൈദ്യസേവനങ്ങള്‍ ഉറപ്പാക്കിയത്.
എന്‍സിസി ദിനാചരണത്തിന്റെ ധാര്‍മ്മികതയും ചൈതന്യവും ശക്തമായി പ്രതിഫലിപ്പിക്കുന്ന സാമൂഹ്യ സേവന സന്ദേശത്തോടെയാണ് പരിപാടി സമാപിച്ചത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

