തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിക്കുള്ള കേരള ക്രിക്കറ്റ് ടീമിനെ സഞ്ജു സാംസൺ നയിക്കും. അഹമ്മദ് ഇമ്രാനാണ് വൈസ് ക്യാപ്റ്റൻ.
സഞ്ജുവിൻ്റെ സഹോദരൻ സലി സാംസൺ, ഐപിഎല്ലിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച വിഷ്ണു വിനോദ്, വിഘ്നേഷ് പുത്തൂർ എന്നിവരും ടീമിൽ ഇടംനേടിയിട്ടുണ്ട്. രഞ്ജി ട്രോഫിയിൽ പരിക്കേറ്റ സൽമാൻ നിസാറും ടീമിലേക്ക് തിരിച്ചെത്തി.
മധ്യപ്രദേശിനെതിരായ പരിശീലന മത്സരത്തിലെ പ്രകടനമാണ് വിഘ്നേഷിന് ടീമിൽ അവസരം നൽകിയതെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കി. കേരള ടീം: സഞ്ജു സാംസൺ (ക്യാപ്റ്റൻ & വിക്കറ്റ് കീപ്പർ), രോഹൻ കുന്നുമ്മൽ, മുഹമ്മദ് അസ്ഹറുദ്ദീൻ, അഹമ്മദ് ഇമ്രാൻ (വൈസ് ക്യാപ്റ്റൻ), വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പർ), കൃഷ്ണ ദേവൻ, അബ്ദുൾ ബാസിത്ത്, സലി സാംസൺ, സൽമാൻ നിസാർ, കൃഷ്ണ പ്രസാദ്, സിബിൻ പി ഗിരീഷ്, അങ്കിത് ശർമ്മ, അഖിൽ സ്കറിയ, ബിജു നാരായണൻ, ആസിഫ് കെ എം, നിധീഷ് എം ഡി, വിഘ്നേഷ് പുത്തൂർ, ഷറഫുദ്ദീൻ.
ഈ മാസം 26-ന് ആരംഭിക്കുന്ന ടൂർണമെൻ്റിൽ എലൈറ്റ് ഗ്രൂപ്പ് എ-യിലാണ് കേരളം മത്സരിക്കുന്നത്. ഒഡീഷ, റെയിൽവേസ്, ഛത്തീസ്ഗഡ്, വിദർഭ, മുംബൈ, ആന്ധ്രാ പ്രദേശ്, അസം എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ.
26-ന് ഒഡീഷയ്ക്കെതിരെയാണ് കേരളത്തിൻ്റെ ആദ്യ മത്സരം. തുടർന്ന് വെള്ളിയാഴ്ച റെയിൽവേസിനെയും ഞായറാഴ്ച ഛത്തീസ്ഗഡിനെയും നേരിടും.
ഡിസംബർ രണ്ടിന് വിദർഭയ്ക്കെതിരെയും നാലിന് മുംബൈക്കെതിരെയും കേരളം കളത്തിലിറങ്ങും. ആറിന് ആന്ധ്രാ പ്രദേശും, എട്ടിന് നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ അസമുമാണ് കേരളത്തിൻ്റെ എതിരാളികൾ.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

