ഖത്തർ കെഎംസിസി ഫണ്ട് കവർച്ചാ കേസുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങൾ നേരിട്ട പ്രമുഖ വ്യവസായി റസാഖ് റൊട്ടാനയെ മുസ്ലീം ലീഗിൽ നിന്ന് പുറത്താക്കി.
പാർട്ടി നടപടിയുടെ ഭാഗമായി കെഎംസിസി ഉൾപ്പെടെയുള്ള എല്ലാ ലീഗ് പോഷക സംഘടനകളുടെയും പ്രാഥമിക അംഗത്വത്തിൽ നിന്നാണ് അദ്ദേഹത്തെ ഒഴിവാക്കിയിരിക്കുന്നത്. കേസിൽ പൊലീസിന് മുന്നിൽ കീഴടങ്ങിയ പ്രതി ബാലകൃഷ്ണൻ റസാഖിന് എതിരായി നിർണായക മൊഴി നൽകിയിരുന്നു.
കൂടാതെ, കേസിലെ മുഖ്യപ്രതിയായ ബോംബെ ഷാജിയുടെ പുറത്തുവന്ന ശബ്ദ സന്ദേശത്തിലും റസാഖിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടിരുന്നു. അതിനിടെ, കവർച്ചാ കേസിലെ വിവാദങ്ങളിൽ തന്റെ പേര് ഉയർന്നുവന്നതിന് പിന്നാലെ ഖത്തർ വ്യവസായി കമറുദ്ധീൻ പയ്യോളി ആരോപണങ്ങൾ പൂർണ്ണമായി നിഷേധിച്ച് രംഗത്തെത്തി.
തനിക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പേരുമില്ലെന്നും, കേസിലെ പ്രധാനപ്രതിയായ ബോംബെ ഷാജിയെ വ്യക്തിപരമായി പരിചയമില്ലെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

