കോഴിക്കോട് ∙ വെള്ളയിൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബീച്ചിൽ യുവാവിനെ അടിച്ചു മാരകമായി പരുക്കേൽപ്പിച്ച പ്രതി പാലക്കാട് ചിറ്റൂർ സ്വദേശി വേലൻ താവളം ഹരിജൻ കോളനിയിൽ മുഹമ്മദ് റാഫി എന്ന കുട്ടാപ്പുവിനെ (52) വെള്ളയിൽ പൊലീസ് പിടികൂടി. സെപ്റ്റംബർ 11 ന് വൈകിട്ട് വെള്ളയിൽ ബീച്ചിൽ നടക്കാവ് നാലുകൂടി പറമ്പ് സ്വദേശിയായ മുഹമ്മദ് അഫ്രീദിയോടൊത്ത് മദ്യപിക്കുന്നതിനിടയിൽ ഉണ്ടായ വാക്കു തർക്കത്തിനിടെ പ്രതി യുവാവിനെ ഇരുമ്പ് വടി കൊണ്ട് ആക്രമിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് യുവാവിന്റെ പരാതിയിൽ വെള്ളയിൽ പൊലീസ് കേസ് ചെയ്തു.
സൈബർ സെല്ലുമായി ചേർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി പാലക്കാട് എത്തിയതായി മനസ്സിലാക്കുകയും വെള്ളയിൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സുജിത്തിന്റെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർ ബൈജുനാഥ്, എസ്സിപിഒമാരായ ഉമേഷ്, രമീഷ് എന്നിവർ ചേർന്ന് വേലൻ താവളത്ത് വച്ച് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

