മാവൂർ ∙ തിരഞ്ഞെടുപ്പു തിരക്കിൽ ഉദ്യോഗസ്ഥർ; ചാലിയാറിൽ നിന്നു മണൽക്കടത്ത് തകൃതി. മണൽക്കടത്ത് തടയുന്നതിനു പുഴയോരത്ത് സ്ഥാപിച്ച പൊലീസ് എയ്ഡ് പോസ്റ്റുകൾ എടുത്തുകളഞ്ഞതും പൊലീസും തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചേർന്ന് രൂപീകരിച്ച ജാഗ്രതാ സമിതികളുടെ പ്രവർത്തനങ്ങൾ നിലച്ചതും മണലെടുപ്പു സംഘങ്ങൾക്ക് തുണയായി.
പുഴകളിലെ മണലെടുപ്പ് തടയാൻ ജില്ലാ ഭരണകൂടത്തിന്റെ നിർദേശം അനുസരിച്ച് നേരത്തേ ചാലിയാറിലെ കടവുകൾ ചങ്ങലയിട്ടു കെട്ടിയടച്ചിരുന്നു.
ചങ്ങല തകർത്ത് മണൽകടത്ത് തുടങ്ങിയതോടെയാണ് കടവുകളിൽ കോൺക്രീറ്റ് തൂണുകൾ സ്ഥാപിച്ചത്. എന്നാൽ മാവൂർ കൽപള്ളി കടവിലെ കോൺക്രീറ്റ് തൂണുകൾ തകർത്ത് പുഴയിൽ താഴ്ത്തി.
പുഴയിലേക്ക് ലോറി ഇറക്കാൻ റോഡും വെട്ടിയിട്ടുണ്ട്.
മണന്തലക്കടവിൽ കോൺക്രീറ്റ് തൂണുകൾക്കിടയിൽ കൂടിയാണ് റോഡു വെട്ടിയത്. ജില്ലയിലെ മാവൂർ, പെരുവയൽ തുടങ്ങി പുഴയോര പഞ്ചായത്തുകളിലെയും പുഴയ്ക്ക് അക്കരെ മലപ്പുറം ജില്ലയിലെ കടവുകളിൽ നിന്നും മണലെടുപ്പ് തകൃതിയാണ്.
ആവശ്യക്കാർക്ക് ചെറിയ വാഹനങ്ങളിൽ പോലും ചാക്കിൽകെട്ടി മണൽ എത്തിച്ചുകൊടുക്കുന്ന സംഘങ്ങളും സജീവമാണ്. മണലൂറ്റാൻ പുഴയിൽ കെട്ടിയ തോണിയും മണലെടുപ്പ് ഉപകരണങ്ങളും പിടിച്ചെടുക്കുന്നതിനും പൊലീസ് ശ്രമിക്കുന്നില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

