കോഴിക്കോട് നഗരത്തിൽ നിന്നും എക്സൈസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം (എസ്ഐടി) സംഘം പിടികൂടിയ പത്തു കോടിയുടെ രാസലഹരിയുടെ ഉറവിടം കണ്ടെത്താൻ ഔദ്യോഗിക വാഹനത്തിൽ ഉദ്യോഗസ്ഥർ പിന്നിട്ടത് 17 സംസ്ഥാന അതിർത്തികൾ. കേസിൽ ഇതുവരെ 9 പ്രതികളെയാണ് അന്വേഷണ സംഘം പിടികൂടിയത്.
കേരളത്തിനു പുറമേ പശ്ചിമ ബംഗാൾ, രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, തെങ്കാശി, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് പ്രതികൾ പിടിയിലായത്. വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള രണ്ടംഗ സംഘമായി വിവിധ സംസ്ഥാനങ്ങളിലേക്ക് നടത്തിയ യാത്രകൾ അതീവ ദുരിതപൂർണ്ണമായിരുന്നു.
വാഹനത്തിൽ കിടന്നുറങ്ങിയും യഥാസമയം ഭക്ഷണം ലഭിക്കാതെയും വിവിധ അപകടങ്ങളെ അതിജീവിച്ചും 15,000 കിലോമീറ്ററിലധികം ദൂരമാണ് സംഘം താണ്ടിയത്. കേസിന്റെ അന്വേഷണത്തിനായി ആകെ 116 ദിവസമാണ് ഉദ്യോഗസ്ഥർ വിവിധ സംസ്ഥാനങ്ങളിലായി യാത്ര ചെയ്തത്.
ഈ നിർണ്ണായക അന്വേഷണത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥരുടെ വിവരങ്ങൾ താഴെ പറയുന്നവരാണ്: മലപ്പുറം സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എൻ.നൗഫൽ, മലപ്പുറം റേഞ്ച് ഇൻസ്പെക്ടർ പി.എം.ഷൈലേഷ്, ഐബി ഇൻസ്പെക്ടർ ടി.ഷിജുമോൻ, തിരൂർ ഇൻസ്പെക്ടർ സി.സന്തോഷ് കുമാർ, എക്സൈസ് ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പി.സജീവ്, മലപ്പുറം എക്സൈസ് സൈബർ സെൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) കെ.ഷിബു ശങ്കർ, പ്രിവന്റീവ് ഓഫിസർ സി.പി.ഷാജു, ഫറോക്ക് റേഞ്ച് വനിതാ സിവിൽ എക്സൈസ് ഓഫിസർ എൻ.മഞ്ജുള, കെ.ദീപക്, പി.കെ.ജിത്തു, എം.കെ.അഷ്മില ഷെറിൻ, പി.സന്തോഷ് കുമാർ, കെ.പി.ബീരാൻ കോയ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

